l o a d i n g

കായികം

എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം

Thumbnail

എച് എം ആര്‍ മാഡ്രിഡ് സോക്കറില്‍ വിജയികളായ ബദര്‍ എഫ്‌സി ടീം.

Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2026

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ഒന്നര മാസക്കാലമായി കായികപ്രേമികളില്‍ ആവേശത്തിരയിളക്കിയ 'എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026' ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ സീനിയര്‍ വിഭാഗത്തില്‍ പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ്.സിയും, അണ്ടര്‍-16 വിഭാഗത്തില്‍ ഫോക്കോ സോക്കര്‍ അക്കാദമിയും ചാമ്പ്യന്മാരായി. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (DIFA) സഹകരണത്തോടെ ദമ്മാം മാഡ്രിഡ് എഫ്.സിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

സീനിയര്‍ വിഭാഗം ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്.സി ദമ്മാമിനെ കീഴടക്കിയാണ് ബദര്‍ എഫ്.സി കിരീടത്തില്‍ മുത്തമിട്ടത്. അണ്ടര്‍-16 വിഭാഗം കലാശക്കളിയില്‍ ഗ്രാസ് റൂട്ട് അക്കാദമിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫോക്കോ സോക്കര്‍ അക്കാദമി ചാമ്പ്യന്മാരായത്.

ടൂര്‍ണമെന്റിലെ വ്യക്തിഗത അവാര്‍ഡുകള്‍:

സീനിയര്‍ വിഭാഗം: പ്ലെയര്‍ ഓഫ് ദി മാച്ച്: ഷെഫിന്‍ (ബദര്‍ എഫ്.സി), മികച്ച താരം: ഷെഫിന്‍ (ബദര്‍ എഫ്.സി), ടോപ് സ്‌കോറര്‍: ഷിഫിന്‍ (കോര്‍ണിഷ് സോക്കര്‍ ക്ലബ്ബ്), മികച്ച ഗോള്‍കീപ്പര്‍: സാഹിര്‍ (എഫ്.സി ദമ്മാം), മികച്ച ഡിഫെന്‍ഡര്‍: ജംഷീര്‍ മാനു (ക്യാപ്റ്റന്‍, എഫ്.സി ദമ്മാം).

അണ്ടര്‍-16 വിഭാഗം: പ്ലെയര്‍ ഓഫ് ദി മാച്ച്: അക്രം സിദ്ധീഖി (ഫോക്കോ അക്കാദമി), മികച്ച താരം: ഹിഷാം അന്‍ഷിദ് (ക്യാപ്റ്റന്‍, ഫോക്കോ), മികച്ച ഡിഫെന്‍ഡര്‍: മുഹമ്മദ് ഫാദില്‍ (ഫോക്കോ അക്കാദമി), മികച്ച ഗോള്‍കീപ്പര്‍: അനിരുദ്ധ് (ഗ്രാസ് റൂട്ട് അക്കാദമി).

അണ്ടര്‍ 16 വിഭാഗത്തില്‍ വിജയികളായ ഫോക്കോ സോക്കര്‍ അക്കാദമി ടീം.
അണ്ടര്‍ 16 വിഭാഗത്തില്‍ വിജയികളായ ഫോക്കോ സോക്കര്‍ അക്കാദമി ടീം.

കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം മുഖ്യഅതിഥിയായ ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫികളും പുരസ്‌കാരങ്ങളും ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സറായ എച്ച്.എം.ആര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ നൗഫല്‍ കാസര്‍ഗോഡ്, പ്രതിനിധി അജ്മല്‍ മണ്ണാര്‍ക്കാട്, ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, ഹാരിസ് (എ.ആര്‍ എന്‍ജിനീയറിങ്), മഹറൂഫ് (നഹ്ല അല്‍ വാദി), റോയ്‌സന്‍ കൊക്കാടന്‍ (ജയ് മസാല), ഷമീര്‍ (ടീ ടൈം), അഫ്‌സല്‍ (സെറ്റെക്‌സ്), നാസര്‍ (ഗ്ലോബ് ലോജിസ്റ്റിക്‌സ്), സല്‍മ ഷറഫുദ്ധീന്‍ (ബ്രില്യന്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍) എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഒ.പി. ഹബീബ്, അബ്ദുസ്സലാം ജാംജൂം, സാദിക്ക് എറണാകുളം, നാസര്‍ കൊണ്ടോട്ടി, ഡിഫ ഭാരവാഹികളായ സക്കീര്‍ വള്ളക്കടവ്, ഷംസു മാനു, റിയാസ് പറളി, റാസിക് വള്ളിക്കുന്ന്, അന്‍വര്‍ അനസ് മാള തുടങ്ങിയവര്‍ സംബന്ധിച്ചു.

ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായ യൂസുഫ് ചേറൂര്‍, സഹീര്‍ മജ്ദാല്‍, ഷഫീര്‍ മണലോടി, നാസര്‍ വെള്ളിയത്ത്, ലുക്മാനുല്‍ ഹക്കീം, ഹാരിസ് നീലേശ്വരം, ഷുക്കൂര്‍ ആലുങ്ങല്‍, അദ്‌നാന്‍ വെള്ളേരിക്കല്‍, അനസ് കൊടുവള്ളി, കരീം വേങ്ങര, റിയാസ് മമ്പാട്, അമീന്‍ കണ്ണൂര്‍, ജാബിര്‍ വള്ളിക്കുന്ന്, ഹസ്സന്‍ മങ്കര, നൗഫല്‍, അഷ്റഫ് ഓമശ്ശേരി, മുനീര്‍ താനാളൂര്‍, സമദ് മേലാറ്റൂര്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്കും പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

Latest News

സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
October 28, 2026
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
October 28, 2026
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
October 28, 2026
  പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
October 28, 2026
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
October 28, 2026
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
October 28, 2026
അച്ഛനെയും കൂട്ടിയേ മടങ്ങൂ... മകള്‍ കരുതിയ വസ്ത്രങ്ങളില്‍ അച്ഛന്റെ അവസാന യാത്ര
അച്ഛനെയും കൂട്ടിയേ മടങ്ങൂ... മകള്‍ കരുതിയ വസ്ത്രങ്ങളില്‍ അച്ഛന്റെ അവസാന യാത്ര
October 28, 2026
വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി
വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി
October 28, 2026
സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു
സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു
October 28, 2026
ഇറാന്‍ യുദ്ധച്ചെലവ് 47 ശതകോടി ഡോളര്‍ കടന്നു: പെന്റഗണ്‍ കണക്കുകള്‍ പുറത്ത്; പ്രതിസന്ധിയിലായി ട്രംപ് ഭരണകൂടം
ഇറാന്‍ യുദ്ധച്ചെലവ് 47 ശതകോടി ഡോളര്‍ കടന്നു: പെന്റഗണ്‍ കണക്കുകള്‍ പുറത്ത്; പ്രതിസന്ധിയിലായി ട്രംപ് ഭരണകൂടം
October 28, 2026

Related News