l o a d i n g

ഗൾഫ്

പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2026

തിരുവനന്തപുരം: 2027 ജനുവരി 2-ന് കോഴിക്കോട്ട് നടക്കുന്ന വേള്‍ഡ് കെ.എം.സി.സി പ്രവാസി ഗ്ലോബല്‍ ഉച്ചകോടിയുടെ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും ക്ഷണിക്കുന്നതിനുമായി വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

പ്രവാസി സമൂഹത്തിന്റെ ക്ഷേമവും കേരള വികസനവും ലക്ഷ്യമിട്ട് സംഘടന ആസൂത്രണം ചെയ്യുന്ന പദ്ധതികളും ഉച്ചകോടിയുടെ രൂപരേഖയും നേതാക്കള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. വേള്‍ഡ് കെ.എം.സി.സിയുടെ രണ്ടാം വാര്‍ഷിക സംഗമമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

കൂടിക്കാഴ്ചയില്‍ മധ്യപൂര്‍വേഷ്യയിലെ നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നേതാക്കളോട് ആരാഞ്ഞു. പ്രവാസികളുടെ കാര്യത്തില്‍ കേരള സര്‍ക്കാരിനുള്ള കരുതലും ശ്രദ്ധയും അദ്ദേഹം പങ്കുവെച്ചു. പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംഘടനയുടെ വിലയിരുത്തലുകളും മുന്‍കരുതലുകളും നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ചു. നോര്‍ക്ക കെയര്‍ പദ്ധതി കാലതാമസം ഒഴിവാക്കി കാര്യക്ഷമമായി നടപ്പിലാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്‌മാന്‍, ട്രഷറര്‍ യു.എ. നസീര്‍, വൈസ് പ്രസിഡന്റ് സി.വി.എം. വാണിമേല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

റോയല്‍ പ്രിവിലേജ് കാര്‍ഡ് ലോഞ്ചും സംഘടനയുടെ രണ്ടാം വാര്‍ഷികാഘോഷവും ഉള്‍പ്പെടുന്ന വിപുലമായ പരിപാടി നേരത്തേ ഡിസംബര്‍ 19-ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പ്രകാരം ഇത് 2027 ജനുവരി 2-ലേക്ക് മാറ്റി, സംഗമം പ്രവാസി ഗ്ലോബല്‍ ഉച്ചകോടിയായി സംഘടിപ്പിക്കും. ലോകമെങ്ങുമുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കൊടുക്കും.



Latest News

സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
October 28, 2026
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
October 28, 2026
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
October 28, 2026
  പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
October 28, 2026
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
October 28, 2026
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
October 28, 2026
അച്ഛനെയും കൂട്ടിയേ മടങ്ങൂ... മകള്‍ കരുതിയ വസ്ത്രങ്ങളില്‍ അച്ഛന്റെ അവസാന യാത്ര
അച്ഛനെയും കൂട്ടിയേ മടങ്ങൂ... മകള്‍ കരുതിയ വസ്ത്രങ്ങളില്‍ അച്ഛന്റെ അവസാന യാത്ര
October 28, 2026
വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി
വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി
October 28, 2026
സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു
സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു
October 28, 2026
ഇറാന്‍ യുദ്ധച്ചെലവ് 47 ശതകോടി ഡോളര്‍ കടന്നു: പെന്റഗണ്‍ കണക്കുകള്‍ പുറത്ത്; പ്രതിസന്ധിയിലായി ട്രംപ് ഭരണകൂടം
ഇറാന്‍ യുദ്ധച്ചെലവ് 47 ശതകോടി ഡോളര്‍ കടന്നു: പെന്റഗണ്‍ കണക്കുകള്‍ പുറത്ത്; പ്രതിസന്ധിയിലായി ട്രംപ് ഭരണകൂടം
October 28, 2026

Related News