l o a d i n g

ഗൾഫ്

വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി

Thumbnail
Publisher By     Staff Reporter
October 28, 2026


റിയാദ്: റസിഡന്‍ഷ്യല്‍ മേഖലയിലെ വൈദ്യുതി ഉപഭോഗ നിരക്കുകളില്‍ വരുത്തിയ ഭേദഗതിക്ക് പിന്നാലെ, ബില്‍ തുക കണക്കാക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി സൗദി ഇലക്ട്രിസിറ്റി കമ്പനി. മൂന്ന് പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ബില്‍ തുക തയ്യാറാക്കുന്നത്.



ഉപഭോഗ നിരക്ക്: പ്രതിമാസം ഉപയോഗിക്കുന്ന കിലോവാട്ട് അനുസരിച്ചുള്ള നിരക്ക്.

സ്ഥിര നിരക്ക്: സര്‍ക്യൂട്ട് ബ്രേക്കറിന്റെ ശേഷിക്ക് അനുസരിച്ചുള്ള നിശ്ചിത തുക.

മൂല്യവര്‍ദ്ധിത നികുതി: 15 ശതമാനം വാറ്റ്.

ഇവ മൂന്നും കൂട്ടിയാണ് മൊത്തം ബില്‍ തുക നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, ഒരു മാസത്തെ ഉപഭോഗം 1000 കിലോവാട്ട് ആണെങ്കില്‍, ഒരു കിലോവാട്ടിന് 0.21 ഹലാല നിരക്കില്‍ ഉപഭോഗ തുക 210 റിയാലായിരിക്കും. 30 ആംപിയര്‍ ശേഷിയുള്ള സര്‍ക്യൂട്ട് ബ്രേക്കറിന് 70 റിയാലാണ് സ്ഥിര നിരക്ക്. ഇതിനോടൊപ്പം 42 റിയാല്‍ വാറ്റും ചേരുമ്പോള്‍ ആകെ ബില്‍ തുക 322 റിയാലായി മാറും.

ബില്‍ കാലയളവ് 30 ദിവസത്തില്‍ കൂടുതലോ കുറവോ ആണെങ്കില്‍, ദിവസങ്ങളുടെ എണ്ണത്തിനനുസരിച്ചായിരിക്കും സ്ഥിര നിരക്ക് കണക്കാക്കുക. സ്ഥിര നിരക്കിന്റെ മൂല്യത്തെ ബില്‍ ദിവസങ്ങള്‍ കൊണ്ട് ഗുണിച്ച് 30 കൊണ്ട് ഹരിച്ചാണ് ഇത് കണ്ടെത്തുന്നത്.

സര്‍ക്യൂട്ട് ബ്രേക്കറിന്റെ ശേഷിയും ഉപഭോഗ വിഭാഗവും അനുസരിച്ചുള്ള നിശ്ചിത തുകയാണ് 'സ്ഥിര നിരക്ക്' എന്ന് കമ്പനി വ്യക്തമാക്കി. പ്രതിമാസ ഉപഭോഗത്തിന് ഈടാക്കുന്ന തുകയാണ് 'ഉപഭോഗ നിരക്ക്'. മുന്‍പ് ബില്ലില്‍ 'മീറ്റര്‍ സര്‍വീസ്' എന്ന പേരില്‍ നല്‍കിയിരുന്ന മീറ്റര്‍ റീഡിംഗ്, മെയിന്റനന്‍സ് എന്നിവയ്ക്കുള്ള നിരക്കിന് പകരമായാണ് പുതിയ 'സ്ഥിര നിരക്ക്' നിലവില്‍ വരുന്നത്. താരിഫ് ഭേദഗതി നടപ്പാക്കുന്ന സമയത്തെ ബില്‍ കാലയളവില്‍ പഴയ നിരക്കും പുതിയ നിരക്കും ഭാഗികമായി ഉള്‍പ്പെടുന്നുണ്ടെങ്കില്‍ മാത്രമായിരിക്കും ഇവ രണ്ടും ഒരുമിച്ച് ബില്ലില്‍ വരികയെന്നും ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.

Latest News

സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
October 28, 2026
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
October 28, 2026
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
October 28, 2026
  പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
October 28, 2026
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
October 28, 2026
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
October 28, 2026
അച്ഛനെയും കൂട്ടിയേ മടങ്ങൂ... മകള്‍ കരുതിയ വസ്ത്രങ്ങളില്‍ അച്ഛന്റെ അവസാന യാത്ര
അച്ഛനെയും കൂട്ടിയേ മടങ്ങൂ... മകള്‍ കരുതിയ വസ്ത്രങ്ങളില്‍ അച്ഛന്റെ അവസാന യാത്ര
October 28, 2026
വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി
വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി
October 28, 2026
സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു
സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു
October 28, 2026
ഇറാന്‍ യുദ്ധച്ചെലവ് 47 ശതകോടി ഡോളര്‍ കടന്നു: പെന്റഗണ്‍ കണക്കുകള്‍ പുറത്ത്; പ്രതിസന്ധിയിലായി ട്രംപ് ഭരണകൂടം
ഇറാന്‍ യുദ്ധച്ചെലവ് 47 ശതകോടി ഡോളര്‍ കടന്നു: പെന്റഗണ്‍ കണക്കുകള്‍ പുറത്ത്; പ്രതിസന്ധിയിലായി ട്രംപ് ഭരണകൂടം
October 28, 2026