l o a d i n g

ഇന്ത്യ

എം.എല്‍.സി ഇലക്ഷന്‍: ആര്‍.എസ്.എസ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ജയം

Thumbnail
Publisher By     Staff Reporter
October 29, 2026



നാഗ്പൂര്‍: രാഷ്ട്രീയമായി ബി.ജെ.പിക്കും ആര്‍.എസ്.എസിനും ശക്തമായ സ്വാധീനമുള്ള നാഗ്പൂരില്‍ മഹാരാഷ്ട്ര നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. നാഗ്പൂര്‍ ഡിവിഷന്‍ ബിരുദധാരികളുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിജിത് ഗോവിന്ദറാവു വന്‍ജാരി രണ്ടാം തവണയും വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി സുധാകര്‍ കോഹ്‌ലെയെ 3,271 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഏറെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് ഫലം പുറത്തുവന്നത്. 2020ലും ഈ മണ്ഡലത്തില്‍ വിജയിച്ച വന്‍ജാരി തുടര്‍ച്ചയായ രണ്ടാം തവണയാണ് നിയമനിര്‍മാണ കൗണ്‍സിലിലെത്തുന്നത്. കോണ്‍ഗ്രസിനൊപ്പം ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) എന്നിവ ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുടെ പിന്തുണയോടെയായിരുന്നു അദ്ദേഹത്തിന്റെ മത്സരം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ജന്മനഗരവും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലവുമാണ് നാഗ്പൂര്‍. ആര്‍.എസ്.എസിന്റെ ആസ്ഥാനവും ഇവിടെയാണ്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ വിജയം ശ്രദ്ധേയമാകുന്നത്.
നാഗ്പൂരില്‍ ബി.ജെ.പി നേതാക്കളും സംവിധാനങ്ങളും മുഴുവന്‍ പ്രചാരണത്തിനായി വിന്യസിച്ചിട്ടും വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നുവെന്ന് വിജയത്തിനു പിന്നാലെ വന്‍ജാരി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെയും മഹാ വികാസ് അഘാഡിയുടെയും ഐക്യവും വിവിധ സംഘടനകളുടെ പിന്തുണയും വിജയത്തിന് സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ 38 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വന്‍ജാരിയും ബി.ജെ.പിയുടെ സുധാകര്‍ കോഹ്‌ലെയും തമ്മിലായിരുന്നു പ്രധാന മത്സരം.
വോട്ടെണ്ണല്‍ നടന്ന മന്‍കാപൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് പുറത്ത് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളിലെ 28 നിയമനിര്‍മാണ കൗണ്‍സില്‍ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേടുന്ന ആദ്യ വിജയമാണിത്.
കര്‍ണാടകയിലെ നാല് സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. നാഗ്പൂരിലെ വിജയം മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് ആശ്വാസമായി.
മഹാരാഷ്ട്രയിലെ അഞ്ച് നിയമനിര്‍മാണ കൗണ്‍സില്‍ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാ വികാസ് അഘാഡി മൂന്ന് സീറ്റുകളിലും ബി.ജെ.പിയും ശിവസേനയും ഓരോ സീറ്റിലും വിജയിച്ചു.
നിയമബിരുദധാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ വന്‍ജാരി 2020ലാണ് ആദ്യമായി നാഗ്പൂര്‍ ബിരുദധാരികളുടെ മണ്ഡലത്തില്‍ വിജയിച്ചത്.

Latest News

ബെസ്റ്റ് ബാലന്‍ദോര്‍ സീസണ്‍: മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ
ബെസ്റ്റ് ബാലന്‍ദോര്‍ സീസണ്‍: മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ
October 29, 2026
എം.എല്‍.സി ഇലക്ഷന്‍:  ആര്‍.എസ്.എസ് കേന്ദ്രത്തില്‍  കോണ്‍ഗ്രസിന് ജയം
എം.എല്‍.സി ഇലക്ഷന്‍: ആര്‍.എസ്.എസ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ജയം
October 29, 2026
സൗദി ഫ്‌ളൈറ്റ് കാന്‍സലേഷന്‍ നവംബര്‍ 14 വരെ നീട്ടി ഇന്‍ഡിഗോ
സൗദി ഫ്‌ളൈറ്റ് കാന്‍സലേഷന്‍ നവംബര്‍ 14 വരെ നീട്ടി ഇന്‍ഡിഗോ
October 29, 2026
ബാലറ്റിലും സംപൂജ്യരായി  കോണ്‍ഗ്രസ്, പരിഹസിച്ച് മോദി
ബാലറ്റിലും സംപൂജ്യരായി കോണ്‍ഗ്രസ്, പരിഹസിച്ച് മോദി
October 29, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
October 28, 2026
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
October 28, 2026
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
October 28, 2026
  പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
October 28, 2026
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
October 28, 2026
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
October 28, 2026