l o a d i n g

ഗൾഫ്

സൗദി ഫ്‌ളൈറ്റ് കാന്‍സലേഷന്‍ നവംബര്‍ 14 വരെ നീട്ടി ഇന്‍ഡിഗോ

Thumbnail
Publisher By     Staff Reporter
October 29, 2026


ഹൈദരാബാദ്: പശ്ചിമേഷ്യയിലെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് നവംബര്‍ 14 വരെ നീട്ടി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. റിയാദ്, ജിദ്ദ, ദമാം, മദീന നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
യാത്രാ തടസ്സം നേരിടുന്നവരെ ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങളും സഹായവും നല്‍കിവരികയാണെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മേഖലയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
സര്‍വീസുകളിലെ മാറ്റങ്ങളെക്കുറിച്ച് യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും നിലവിലെ പ്രതിസന്ധിയില്‍ സഹകരിക്കുന്ന യാത്രക്കാര്‍ക്ക് നന്ദി അറിയിക്കുന്നതായും കമ്പനി പറഞ്ഞു.
ഇന്‍ഡിഗോയ്ക്ക് പുറമെ ആകാശ എയറും സൗദിയിലെ ചില നഗരങ്ങളിലേക്കുള്ള സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യുന്നവരും തിരിച്ചുവരുന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. ഉംറ തീര്‍ഥാടകരെയും വിമാന റദ്ദാക്കല്‍ ബാധിച്ചിട്ടുണ്ട്.
യാത്ര മുടങ്ങിയവര്‍ക്കും പകരം യാത്രാസംവിധാനങ്ങള്‍ കണ്ടെത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കും സഹായം നല്‍കുന്നതിനായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്.
മേഖലയിലെ സുരക്ഷാ സാഹചര്യത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയിലെ വിമാന സര്‍വീസുകളില്‍ തുടരുന്ന തടസ്സങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.

Latest News

ബെസ്റ്റ് ബാലന്‍ദോര്‍ സീസണ്‍: മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ
ബെസ്റ്റ് ബാലന്‍ദോര്‍ സീസണ്‍: മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ
October 29, 2026
എം.എല്‍.സി ഇലക്ഷന്‍:  ആര്‍.എസ്.എസ് കേന്ദ്രത്തില്‍  കോണ്‍ഗ്രസിന് ജയം
എം.എല്‍.സി ഇലക്ഷന്‍: ആര്‍.എസ്.എസ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ജയം
October 29, 2026
സൗദി ഫ്‌ളൈറ്റ് കാന്‍സലേഷന്‍ നവംബര്‍ 14 വരെ നീട്ടി ഇന്‍ഡിഗോ
സൗദി ഫ്‌ളൈറ്റ് കാന്‍സലേഷന്‍ നവംബര്‍ 14 വരെ നീട്ടി ഇന്‍ഡിഗോ
October 29, 2026
ബാലറ്റിലും സംപൂജ്യരായി  കോണ്‍ഗ്രസ്, പരിഹസിച്ച് മോദി
ബാലറ്റിലും സംപൂജ്യരായി കോണ്‍ഗ്രസ്, പരിഹസിച്ച് മോദി
October 29, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
October 28, 2026
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
October 28, 2026
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
October 28, 2026
  പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
October 28, 2026
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
October 28, 2026
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
October 28, 2026