l o a d i n g

വേള്‍ഡ്

സ്‌പെയിന്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണസംഖ്യ 68 ആയി, അപകടത്തിന് കാരണം സിഗ്‌നല്‍ തകരാറ്

Thumbnail
Publisher By     Staff Reporter
October 29, 2026


ഉര്‍ദ: സ്‌പെയിനിലെ കാസ്റ്റീലാ-ലാ മാഞ്ച മേഖലയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ വന്‍ ദുരന്തത്തില്‍ മരണസംഖ്യ 68 ആയി ഉയര്‍ന്നു. റെയില്‍വേ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലേക്ക് മറ്റൊരു എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. ഈ വര്‍ഷം സ്‌പെയ്‌നില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ട്രെയിന്‍ അപകടമാണിത്. 2013-ന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും ഭീകരമായ റെയില്‍ ദുരന്തങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ടെക്‌നിക്കല്‍ കമ്പ്യൂട്ടര്‍ സിഗ്‌നലിംഗില്‍ ഉണ്ടായ തകരാറുമൂലം റെഡ് സിഗ്‌നല്‍ തെളിഞ്ഞതിനെ തുടര്‍ന്ന് സിഗ്‌നല്‍ മറികടന്ന് പോകാന്‍ ജീവനക്കാര്‍ക്ക് തെറ്റായ നിര്‍ദ്ദേശം നല്‍കിയതാണ് അപകടത്തിന് കാരണമായതെന്ന് ഗതാഗത മന്ത്രി ഓസ്‌കാര്‍ പ്യൂന്റെ വ്യക്തമാക്കി. നിര്‍ത്തിയിട്ടിരുന്ന ഇറിയോ ട്രെയിനിലേക്ക് റെന്‍ഫെ കമ്പനിയുടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പാളം തെറ്റിയ ബോഗികള്‍ കുന്നിന്‍ ചരിവിലേക്ക് മറിഞ്ഞു. ദുരന്തത്തില്‍ 80-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 15 പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നു.

സ്‌പെയ്ന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അപകടസ്ഥലം സന്ദര്‍ശിച്ചു. രാജ്യം മുഴുവന്‍ വലിയ ആഘാതത്തിലാണെന്നും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒരേ വര്‍ഷം തന്നെ രണ്ട് വന്‍ ട്രെയിന്‍ അപകടങ്ങള്‍ സംഭവിച്ചത് അംഗീകരിക്കാനാവില്ലെന്നും റെയില്‍വേ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ റദ്ദാക്കിയിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് മഡ്രീഡില്‍ നിന്നു തെക്കന്‍ മേഖലകളിലേക്കുള്ള അതിവേഗ റെയില്‍ സര്‍വീസുകളും ടിക്കറ്റ് വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ച്ചയായുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌പെയ്‌നിലെ റെയില്‍വേ പരിപാലനത്തിലെയും സുരക്ഷാ സംവിധാനങ്ങളിലെയും പോരായ്മകളെക്കുറിച്ച് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026