l o a d i n g

കായികം

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് കോച്ചായി റോബിന്‍ ഉത്തപ്പ

Thumbnail
Publisher By     Staff Reporter
October 30, 2026


മുംബൈ: ഐ.പി.എല്‍ 2027 സീസണിന് മുന്നോടിയായി പരിശീലക സംഘത്തില്‍ അഴിച്ചുപണി നടത്തി മുംബൈ ഇന്ത്യന്‍സ്. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയെ ബാറ്റിങ് പരിശീലകനായി നിയമിച്ചു. ന്യൂസിലന്‍ഡ് മുന്‍ പേസര്‍ മിച്ചല്‍ മക്ലെനഗനാണ് ബൗളിങ് പരിശീലകന്‍. ടി. ദിലീപ് ഫീല്‍ഡിങ് പരിശീലകനായും ധവാല്‍ കുല്‍ക്കര്‍ണി ഡെവലപ്‌മെന്റ് ബൗളിങ് പരിശീലകനായും ചുമതലയേല്‍ക്കും.
പുതിയ മുഖ്യ പരിശീലകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിലേക്കാണ് ഇവരെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞയാഴ്ച മഹേല ജയവര്‍ധനെയ്ക്ക് പകരം പൊള്ളാര്‍ഡിനെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. ഇതിനു പിന്നാലെ ബൗളിങ് പരിശീലകരായ ലസിത് മലിംഗ, പരസ് മാംബ്രെ, ഫീല്‍ഡിങ് പരിശീലകന്‍ കാള്‍ ഹോപ്കിന്‍സണ്‍ എന്നിവരുമായുള്ള ബന്ധം അവസാനിപ്പിച്ചു.
ഉത്തപ്പയും മക്ലെനഗനും കളിക്കാരെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിനായി പാഡണിഞ്ഞിട്ടുണ്ട്. 2008ലെ പ്രഥമ ഐ.പി.എല്‍ സീസണിലാണ് ഉത്തപ്പ മുംബൈക്കായി കളിച്ചത്. 14 മത്സരങ്ങളില്‍നിന്ന് 30.58 ശരാശരിയിലും 114.69 സ്‌െ്രെടക്ക് റേറ്റിലും 320 റണ്‍സാണ് നേടിയത്.
പിന്നീട് അഞ്ച് ഐ.പി.എല്‍ ടീമുകള്‍ക്കായി കളിച്ച ഉത്തപ്പ 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുമൊപ്പം കിരീടം നേടി. ഐ.പി.എല്ലില്‍ ആകെ 205 മത്സരങ്ങളില്‍നിന്ന് 4,952 റണ്‍സാണ് സമ്പാദ്യം.
2015 മുതല്‍ 2019 വരെ അഞ്ച് സീസണുകളില്‍ മുംബൈയുടെ ഭാഗമായിരുന്നു മക്ലെനഗന്‍. 56 മത്സരങ്ങളില്‍നിന്ന് 71 വിക്കറ്റ് നേടിയ അദ്ദേഹം 2015, 2019 വര്‍ഷങ്ങളില്‍ മുംബൈ കിരീടം നേടിയ ടീമിലും അംഗമായിരുന്നു.
ധവാല്‍ കുല്‍ക്കര്‍ണിയും മുംബൈക്കായി വിവിധ കാലയളവുകളില്‍ കളിച്ചിട്ടുണ്ട്. 2008 മുതല്‍ 2013 വരെയും പിന്നീട് 2020, 2021 സീസണുകളിലുമായിരുന്നു ടീമിന്റെ ഭാഗമായത്. 2013ലും 2020ലും മുംബൈ ഐ.പി.എല്‍ കിരീടം നേടിയപ്പോഴും ടീമിലുണ്ടായിരുന്നു. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും രണ്ട് ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് കുല്‍ക്കര്‍ണി. 201213 ചാമ്പ്യന്‍സ് ലീഗിലും മുംബൈയെ പ്രതിനിധീകരിച്ചു.
മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകനായ ടി. ദിലീപ് 2021 മുതല്‍ 202425ലെ ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി വരെയും പിന്നീട് 2025ല്‍ ഒരു വര്‍ഷക്കാലവും ദേശീയ ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുതിയ പരിശീലക സംഘത്തിന്റെ ആദ്യ പ്രധാന ദൗത്യം ഐ.പി.എല്‍ 2027 മിനി താരലേലമായിരിക്കും. ഡിസംബര്‍ 16ന് ഗോവയിലാണ് ലേലം നടക്കുക.

Latest News

മിത്ര കേരളപ്പിറവിയും പത്തനംതിട്ട ജില്ലാ രൂപീകരണ ദിനവും ആഘോഷിച്ചു
മിത്ര കേരളപ്പിറവിയും പത്തനംതിട്ട ജില്ലാ രൂപീകരണ ദിനവും ആഘോഷിച്ചു
November 2, 2026
ജിദ്ദയില്‍ ദ്വിദിന സംഗീത സന്ധ്യയൊരുക്കി പട്ടുറുമാല്‍ വിജയി അസ്ന നിസാം; കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി മുഖ്യാതിഥി
ജിദ്ദയില്‍ ദ്വിദിന സംഗീത സന്ധ്യയൊരുക്കി പട്ടുറുമാല്‍ വിജയി അസ്ന നിസാം; കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി മുഖ്യാതിഥി
November 2, 2026
 സംഘര്‍ഷം അവസാനിക്കുമോ? ഹോര്‍മുസ് കടലിടുക്ക് രണ്ടു ദിവസത്തിനകം തുറക്കാന്‍ തയ്യാറാണെന്ന് ഇറാന്‍
സംഘര്‍ഷം അവസാനിക്കുമോ? ഹോര്‍മുസ് കടലിടുക്ക് രണ്ടു ദിവസത്തിനകം തുറക്കാന്‍ തയ്യാറാണെന്ന് ഇറാന്‍
November 2, 2026
മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
November 2, 2026
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
November 2, 2026
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
November 2, 2026
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
November 2, 2026
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
November 2, 2026
 'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
November 2, 2026
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
November 2, 2026