l o a d i n g

ഗൾഫ്

നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്

Thumbnail
Publisher By     Staff Reporter
November 2, 2026



റിയാദ്: സൗദി അറേബ്യയില്‍ ഗതാഗത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയില്‍ നിയമലംഘനം നടത്തിയ 9,006 ബൈക്കുകള്‍ പിടിച്ചെടുത്തു. ഒക്ടോബര്‍ 25 മുതല്‍ 31 വരെയുള്ള കാലയളവിലാണ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ട്രാഫിക് വിഭാഗം പരിശോധന നടത്തിയത്.

നിയമലംഘനങ്ങളില്‍ റിയാദ് പ്രവിശ്യയാണ് ഏറ്റവും മുന്നില്‍. 4,245 നിയമലംഘനങ്ങളാണ് റിയാദില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2,444 ബൈക്കുകള്‍ പിടിച്ചെടുത്ത ജിദ്ദ ഗവര്‍ണറേറ്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 812 ബൈക്കുകള്‍ പിടിച്ചെടുത്ത ജാസാന്‍ പ്രവിശ്യയാണ് മൂന്നാമത്.

മറ്റ് മേഖലകളിലെ കണക്കുകള്‍: കിഴക്കന്‍ പ്രവിശ്യ: 299, മക്ക: 266, അസീര്‍: 185, താഇഫ്: 160, ഖസീം: 146, നജ്‌റാന്‍: 125, മദീന: 122, തബൂക്ക്: 108, ഹാഇല്‍: 55, അല്‍-ജൗഫ്: 16, ഖുറയ്യത്ത്: 9, അല്‍-ബാഹ, നോര്‍ത്തേണ്‍ ബോര്‍ഡേഴ്‌സ്: 7 വീതം

രാജ്യത്തുടനീളം ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ഇരുചക്രവാഹനങ്ങളെ നിയന്ത്രിക്കുന്നതിനുമുള്ള ഫീല്‍ഡ് പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.

Latest News

മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
November 2, 2026
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
November 2, 2026
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
November 2, 2026
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
November 2, 2026
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
November 2, 2026
 'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
November 2, 2026
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
November 2, 2026
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
November 2, 2026
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്,  വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്, വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
November 2, 2026
ഇറാനെ വീണ്ടും ആക്രമിച്ചാല്‍  മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
ഇറാനെ വീണ്ടും ആക്രമിച്ചാല്‍ മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
November 2, 2026