l o a d i n g

ഇന്ത്യ

മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി

Thumbnail
Publisher By     Staff Reporter
November 2, 2026


ന്യൂദല്‍ഹി; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പരാതിയുയര്‍ത്തി ഇന്‍ഡ്യാ സഖ്യം നടത്തിയ ന്യൂദല്‍ഹി റാലിയില്‍ വന്‍ ജനപ്രവാഹം ഒഴുകിയെത്തിയതോടെ രാഷ്ട്രീയ പ്രതിരോധത്തിന് ബി.ജെ.പി. 21 പ്രതിപക്ഷ കക്ഷികളുടെ റാലി അക്ഷരാര്‍ഥത്തില്‍ ശക്തിപ്രകടനമായി മാറുകയായിരുന്നു. വോട്ടര്‍പട്ടികാ വിവാദം കേന്ദ്രവിഷയമാക്കി പ്രതിപക്ഷം കൈകൊര്‍ത്തപ്പോള്‍ റാലിക്ക് ജനപിന്തുണയില്ലെന്നും സഖ്യത്തിലും കോണ്‍ഗ്രസിലും ഐക്യമില്ലെന്നുമുള്ള വാദമുയര്‍ത്തുകയാണ് ബി.ജെ.പി.
ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന ഇന്‍ഡ്യാ സഖ്യത്തിന്റെ റാലി പ്രതിപക്ഷ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ശക്തിപ്രകടനമായി. 21 പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പ്രവര്‍ത്തകരും അണിനിരന്ന റാലി, വോട്ടര്‍പട്ടികാ പരിഷ്‌കരണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രചര്‍ച്ചയാക്കാനുള്ള ശ്രമമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരുടെ പങ്കാളിത്തവും കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികളുടെ പതാകകള്‍ ഒരേ വേദിയില്‍ ഉയര്‍ന്നതും പ്രതിപക്ഷ ഐക്യത്തിന്റെ ദൃശ്യസന്ദേശമായി. എന്നാല്‍ ഈ ഐക്യം എത്രത്തോളം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വ്യാപിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കള്‍ പ്രസംഗങ്ങളില്‍ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. എസ്.ഐ.ആര്‍ വഴി വോട്ടവകാശം നിഷേധിക്കപ്പെടുന്നുവെന്നായിരുന്നു പ്രധാന ആരോപണം.
റാലിയുടെ രാഷ്ട്രീയപ്രാധാന്യം ജനപങ്കാളിത്തത്തില്‍ മാത്രം ഒതുങ്ങുന്നില്ല. വിവിധ പ്രതിപക്ഷ കക്ഷികള്‍ക്ക് പൊതുവായ ഒരു വിഷയത്തില്‍ ഒരുമിച്ച് അണിനിരക്കാന്‍ കഴിഞ്ഞു. വിദ്യാര്‍ഥി സംഘടനകളായ എസ്.എഫ്.ഐയും എ.ഐ.എസ്.എയും തമ്മിലുള്ള പതിവ് രാഷ്ട്രീയ വൈരത്തിനിടയിലും എ.ഐ.എസ്.എ അധ്യക്ഷ നേഹ ബോറ പ്രസംഗിച്ചപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിന്തുണയുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി. പ്രതിപക്ഷത്തിന് പുറത്തുള്ള സാമൂഹിക സംഘടനകളുടെ പങ്കാളിത്തവും പ്രതിഷേധത്തിന് വിശാലമായ മുഖം നല്‍കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും വോട്ടവകാശവും സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ റാലിക്ക് കഴിഞ്ഞു.
എന്നാല്‍ റാലിയുടെ രാഷ്ട്രീയ സ്വാധീനം കുറച്ചുകാണിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. പത്തുലക്ഷം പേരെത്തുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം പൊള്ളയാണെന്നും രാംലീല മൈതാനത്തിന്റെ വലിയൊരു ഭാഗം ഒഴിഞ്ഞുകിടന്നെന്നും ബി.ജെ.പി വക്താവ് സാംബിത് പാത്ര ആരോപിച്ചു. 28,000 കസേരകളില്‍ 5,000 മുതല്‍ 7,000 വരെ ഒഴിഞ്ഞുകിടന്നതായും അദ്ദേഹം അവകാശപ്പെട്ടു. ജനക്കൂട്ടം വലുതായി തോന്നിക്കാന്‍ 'ട്രിക്ക് ഫോട്ടോഗ്രഫി' ഉപയോഗിച്ചെന്ന ആരോപണവും ഉയര്‍ത്തി.
റാലി നടന്ന നവംബര്‍ ഒന്നിന് 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഓര്‍മദിനമായിരുന്നുവെന്നതും ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി. കോണ്‍ഗ്രസ് ആ തീയതി തിരഞ്ഞെടുത്തത് സിഖ് സമൂഹത്തോടുള്ള അനാദരവാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ രംഗത്തെത്തി. ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും 'ലോക്തന്ത്ര ബചാവോ, അരാജകതാ ഹഠാവോ' എന്ന മുദ്രാവാക്യത്തില്‍ ബി.ജെ.പി പ്രതിരാലികളും പദയാത്രകളും സംഘടിപ്പിച്ചു.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മില്‍ ഭിന്നതയുണ്ടെന്ന സൂചന നല്‍കാനും പാത്ര ശ്രമിച്ചു. മോക് പാര്‍ലമെന്റില്‍ പ്രിയങ്കയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Latest News

മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
November 2, 2026
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
November 2, 2026
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
November 2, 2026
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
November 2, 2026
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
November 2, 2026
 'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
November 2, 2026
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
November 2, 2026
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
November 2, 2026
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്,  വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്, വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
November 2, 2026
ഇറാനെ വീണ്ടും ആക്രമിച്ചാല്‍  മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
ഇറാനെ വീണ്ടും ആക്രമിച്ചാല്‍ മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
November 2, 2026