തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതിയില്‍ ആക്രമണം നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കണ്ടെത്തി. സംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഗണ്‍മാന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. വീണാ ജോര്‍ജ് നിര്‍ദേശിച്ചതനുസരിച്ചാണ് പരാതി നല്‍കിയതെന്നും താന്‍ ആക്രമണം കണ്ടിട്ടില്ലെന്നും ഗണ്‍മാന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ വീണാ ജോര്‍ജിനെ ആക്രമിച്ചെന്നായിരുന്നു പരാതി. മന്ത്രിയും ഗണ്‍മാനും പെരുപ്പിച്ചു കാട്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ആക്രമണം നടന്നതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവസമയത്ത് വീണാ ജോര്‍ജിനൊപ്പമുണ്ടായിരുന്ന ഗണ്‍മാന്റെ മൊഴി കേസില്‍ നിര്‍ണായകമായി. കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞതനുസരിച്ചാണ് പരാതി നല്‍കിയതെന്നുമാണ് ഗണ്‍മാന്‍ വ്യക്തമാക്കിയത്.
സംഭവം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സംഭവം വലിയ ചര്‍ച്ചയായി. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതും അവിടെനിന്ന് പുലര്‍ച്ചെ സ്വന്തം കാറില്‍ കൊണ്ടുപോയതുമൊക്കെ വിവാദമായി.
Related News