l o a d i n g

ഇന്ത്യ

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു

Thumbnail
Publisher By     Staff Reporter
November 2, 2026



ബംഗളൂരു: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്രക്ക് തയാറാകുന്നു. ബംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (ബിഇഎംഎല്‍) പ്ലാന്റില്‍ ട്രെയിനിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോറിനായി ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി രൂപകല്പന ചെയ്ത് നിര്‍മിക്കുന്നതാണ് ഈ ബുള്ളറ്റ് ട്രെയിന്‍.

മണിക്കൂറില്‍ 280 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന. എന്നാല്‍, മണിക്കൂറില്‍ 249 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സര്‍വീസ് നടത്തുക. നാല് മോട്ടോര്‍ കാറുകളും നാല് ട്രെയിലര്‍ കാറുകളും ഉള്‍പ്പെടെ എട്ട് കോച്ചുകളുള്ള ട്രെയിന് ആകെ 202 മീറ്റര്‍ നീളമുണ്ടാകും. രണ്ട് ഭിന്നശേഷി സൗഹൃദ സീറ്റുകള്‍ ഉള്‍പ്പെടെ ആകെ 557 പേര്‍ക്ക് യാത്ര ചെയ്യാം.

3X2 സീറ്റിംഗ് സൗകര്യത്തോടുകൂടിയ ഏഴ് സ്റ്റാന്‍ഡേഡ് ക്ലാസ് കോച്ചുകളും 2ഃ2 സീറ്റിംഗ് സൗകര്യമുള്ള ഒരു എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചും ഉണ്ട്. തീവണ്ടിയുടെ ഇരുവശങ്ങളിലും ഡ്രൈവര്‍ കാബുകളുണ്ട്. ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററുമായി ഏകോപനം നടത്തുന്നതിന് ഡ്രൈവര്‍ ക്യാബുകളില്‍ ഇന്റലിജന്റ് ഓണ്‍-ബോര്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ഭാവി ആവശ്യങ്ങള്‍ക്കായി ഇത്തരം രണ്ട് 8-കോച്ച് ട്രെയിനുകള്‍ കൂട്ടിയിണക്കി 16 കോച്ചുകളുള്ള ഒറ്റ ട്രെയിനാക്കി മാറ്റാനും സാധിക്കും.

യാത്രക്കാരുടെ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തി, വിശാലമായ സീറ്റുകളും കാല്‍ നീട്ടിയിരിക്കാന്‍ ആവശ്യമായ സ്ഥലവും ഉള്‍പ്പെടുത്തിയാണ് ഇന്റീരിയര്‍. ഭിന്നശേഷിക്കാര്‍ക്കായി ട്രെയിനില്‍ ലെവല്‍ ബോര്‍ഡിങ് സൗകര്യവും പ്രത്യേക സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കോച്ചുകള്‍ക്കിടയിലൂടെ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ നടക്കാന്‍ സഹായിക്കുന്ന രീതിയിലാണ് സിംഗിള്‍ പീസ് ഗാങ്വേ നല്‍കിയിരിക്കുന്നത്.

വിശാലമായ ജനലുകള്‍ യാത്രക്കാര്‍ക്ക് പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാന്‍ അനുയോജ്യമാണ്. ആധുനിക എല്‍.ഇ.ഡി ലൈറ്റിങ് സംവിധാനവും തലയ്ക്കു മുകളിലുള്ള റാക്കുകള്‍ക്ക് പുറമേ വലിയ ലഗേജുകള്‍ വെയ്ക്കാനായി തറയില്‍ പ്രത്യേക സ്റ്റാന്‍ഡുകളും ഒരുക്കിയിട്ടുണ്ട്. ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ചാര്‍ജ് ചെയ്യുന്നതിനായി പവര്‍ ഔട്ട്‌ലെറ്റുകളുമുണ്ട്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ആധുനിക ബയോ ടോയ്ലറ്റുകളാണ് ട്രെയിനില്‍ സജ്ജീകരിച്ചിരിക്കുന്നത്.

സമഗ്രമായ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന എല്‍.സി.ഡി ഡിസ്‌പ്ലേകള്‍ ഉണ്ടാകും. യാത്രക്കാര്‍ക്ക് അപ്പപ്പോഴുള്ള വിവരങ്ങള്‍ നല്‍കാനായി പബ്ലിക് അഡ്രസ് സിസ്റ്റവും ഓട്ടോമാറ്റിക് അനൗണ്‍സ്‌മെന്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.

മുന്‍കൂട്ടി അപ് ലോഡ് ചെയ്ത വിനോദ പരിപാടികള്‍ സ്ട്രീം ചെയ്യാന്‍ സഹായിക്കുന്ന ഹൈസ്പീഡ് വൈഫൈ അധിഷ്ഠിത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭ്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ജീവനക്കാരുമായി ബന്ധപ്പെടുന്നതിന് പാസഞ്ചര്‍ കാബിനുകളിലും വെസ്റ്റിബ്യൂളുകളിലും എമര്‍ജന്‍സി ടോക്ക്-ബാക്ക് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും എളുപ്പത്തില്‍ കയറാന്‍ പാകത്തിലാണ് ട്രെയിനിന്റെ തറയുടെ ഉയരം. ട്രെയിനും പ്ലാറ്റ്ഫോമും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിനായി വാതിലുകളോട് ചേര്‍ന്ന് ഉള്ളിലേക്ക് മടങ്ങുന്ന ഫൂട്ട്‌സ്റ്റെപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ കോച്ചിലും ഡ്യുവല്‍ യൂണിറ്റ് എച്ച്.വി.എ.സി. സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനിന്റെ ബോഡിയിലും ഫ്‌ളോര്‍ ഘടനയിലും നല്‍കിയിട്ടുള്ള സൗണ്ട് ഇന്‍സുലേഷനും ശബ്ദം കുറയ്ക്കാനുള്ള പ്രത്യേക കോട്ടിങ്ങുകളും യാത്രയിലെ ശബ്ദശല്യം ഒഴിവാക്കും. കാറ്റിന്റെ പ്രതിരോധം കുറയ്ക്കുന്നതിനായി ആധുനിക കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ചാണ് ട്രെയിനിന്റെ എയറോഡൈനാമിക് രൂപം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Latest News

മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
November 2, 2026
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
November 2, 2026
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
November 2, 2026
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
November 2, 2026
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
November 2, 2026
 'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
November 2, 2026
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
November 2, 2026
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
November 2, 2026
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്,  വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്, വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
November 2, 2026
ഇറാനെ വീണ്ടും ആക്രമിച്ചാല്‍  മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
ഇറാനെ വീണ്ടും ആക്രമിച്ചാല്‍ മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
November 2, 2026