l o a d i n g

ഇന്ത്യ

മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്

Thumbnail
Publisher By     Staff Reporter
November 2, 2026


ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മുരസു' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). നവംബര്‍ മൂന്നിന് പുലര്‍ച്ചെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും നരസാപുരത്തിനും ഇടയില്‍ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും ചില സമയങ്ങളില്‍ വേഗം 120 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ജാഗ്രത നിര്‍ദേശം. കേരളത്തിലും മഴ മുന്നറിയിപ്പുണ്ട്.
നവംബര്‍ രണ്ടിന് തീരദേശ ആന്ധ്രപ്രദേശിലും യാനത്തിലും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്നിന് ഒറ്റപ്പെട്ട അതിശക്തമായ മഴയും പ്രതീക്ഷിക്കുന്നു. പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ രണ്ടും മൂന്നും തീയതികളില്‍ ശക്തമായ മഴ ലഭിച്ചേക്കും. കേരളത്തിലും മാഹിയിലും നവംബര്‍ നാല് വരെയും തീരദേശ കര്‍ണാടകയിലും വടക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയിലും മൂന്നിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയിലും ജാഗ്രത ശക്തമാക്കി. നവംബര്‍ രണ്ടുമുതല്‍ സംസ്ഥാനത്ത് മഴ ആരംഭിക്കുമെന്നും മൂന്നിന് മഴയുടെ തീവ്രത വര്‍ധിച്ച് നാലുവരെ തുടരുമെന്നും ഭുവനേശ്വര്‍ കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ മനോരമ മൊഹന്തി അറിയിച്ചു. തെക്കന്‍ ഒഡിഷയിലെ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഗഞ്ചാം ജില്ലയും ജാഗ്രതയിലാണ്.
ഇന്ത്യയാണ് ചുഴലിക്കാറ്റിന് 'മുരസു' എന്ന പേര് നല്‍കിയത്. യുദ്ധമുറസ് അഥവാ യുദ്ധത്തിന് വിളിച്ചറിയിക്കുന്ന ചെണ്ട എന്ന അര്‍ഥമാണ് പേരിനുള്ളത്. ഒക്ടോബര്‍ 28ന് ആന്ധ്ര തീരത്ത് കരതൊട്ട 'അര്‍ണബ്' ചുഴലിക്കാറ്റിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ ചുഴലിക്കാറ്റ് രൂപംകൊണ്ടത്.

Latest News

മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
November 2, 2026
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
November 2, 2026
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
November 2, 2026
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
November 2, 2026
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
November 2, 2026
 'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
November 2, 2026
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
November 2, 2026
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
November 2, 2026
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്,  വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്, വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
November 2, 2026
ഇറാനെ വീണ്ടും ആക്രമിച്ചാല്‍  മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
ഇറാനെ വീണ്ടും ആക്രമിച്ചാല്‍ മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
November 2, 2026