l o a d i n g

കേരള

കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

Thumbnail
Publisher By     Staff Reporter
November 2, 2026



തിരുവനന്തപുരം: സര്‍വീസിലുള്ള അധ്യാപകരുടെ കെടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ ഇടപെട്ടാണ് നടപടി. സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തില്‍ കെടെറ്റ് നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ആയിരക്കണക്കിന് അധ്യാപകര്‍ ആശങ്കയിലായിരുന്നു.
കെടെറ്റ് പ്രത്യേക പരീക്ഷ ഓഗസ്റ്റ് 8, 9 തീയതികളില്‍ നടത്താനിരിക്കെയാണ് വിവാദം. 2025-26 അധ്യയനവര്‍ഷം വരെയുള്ള കാലയളവില്‍ നിയമനം ലഭിച്ച അധ്യാപകര്‍ക്കും തസ്തികമാറ്റം വഴി നിയമനം കാത്തിരിക്കുന്ന യോഗ്യരായ അനധ്യാപക ജീവനക്കാര്‍ക്കും കെടെറ്റ് നേടാന്‍ ഒരവസരം കൂടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഫെബ്രുവരിയില്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചത്.
2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് അധ്യാപക യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നു. ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരമാണ് ടി.ഇ.ടി. നിലവില്‍ വന്നത്. കേരളത്തില്‍ 2012ലാണ് കെടെറ്റ് ആരംഭിച്ചത്. എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഭാഷാകായികസ്‌പെഷലിസ്റ്റ് അധ്യാപകര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് പരീക്ഷ.
കെടെറ്റ് നിലവില്‍ വരുന്നതിന് മുമ്പ് നിയമനം ലഭിച്ച നിരവധി അധ്യാപകര്‍ അന്നത്തെ ചട്ടങ്ങള്‍ പ്രകാരമാണ് സര്‍വീസില്‍ പ്രവേശിച്ചത്. ബി.എഡ്., സെറ്റ്, നെറ്റ്, എം.എഡ്., ഡോക്ടറേറ്റ് തുടങ്ങിയ ഉയര്‍ന്ന യോഗ്യതകളുള്ളവരും അക്കൂട്ടത്തിലുണ്ട്. നിയമനസമയത്ത് കെടെറ്റ് നിലവിലില്ലാതിരുന്നതിനാല്‍ ഇവരില്‍ പലര്‍ക്കും പരീക്ഷയില്‍നിന്ന് ഇളവുമുണ്ടായിരുന്നു.
എന്നാല്‍ 2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രീംകോടതി വിധി ഈ സ്ഥിതിയില്‍ മാറ്റമുണ്ടാക്കി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കെടെറ്റ് കേവലം നിയമനയോഗ്യതയല്ലെന്നും സര്‍വീസില്‍ തുടരുന്നതിനും നിര്‍ബന്ധമായ നിയമപരമായ യോഗ്യതയാണെന്നും കോടതി വ്യക്തമാക്കി. വിരമിക്കാന്‍ അഞ്ചുവര്‍ഷത്തിലധികം ശേഷിക്കുന്ന അധ്യാപകര്‍ നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ പാസാകണം. അഞ്ചുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് സര്‍വീസില്‍ തുടരാന്‍ ഇളവുണ്ടെങ്കിലും കെടെറ്റ് ആവശ്യമായ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടാകില്ല.
വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നേരത്തെയുണ്ടായിരുന്ന ചില ഇളവുകള്‍ പിന്‍വലിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ വിവിധ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ നടപടി താല്‍ക്കാലികമായി മരവിപ്പിക്കുകയും സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുകയും ചെയ്തു. കെടെറ്റ് നിലവില്‍ വരുന്നതിനു മുമ്പ് നിയമനം ലഭിച്ചവരെയും അതിനുശേഷം നിയമനം ലഭിച്ചവരെയും ഒരേ മാനദണ്ഡത്തില്‍ പരിഗണിക്കുന്നത് ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അധ്യാപകര്‍ക്ക് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ദീര്‍ഘകാലമായി സര്‍വീസിലുള്ള അധ്യാപകരെ നിയമനത്തിന് പതിറ്റാണ്ടുകള്‍ക്കുശേഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് അനീതിയാണെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്.

Latest News

മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
November 2, 2026
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
November 2, 2026
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
November 2, 2026
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
November 2, 2026
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
November 2, 2026
 'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
November 2, 2026
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
November 2, 2026
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
November 2, 2026
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്,  വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്, വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
November 2, 2026
ഇറാനെ വീണ്ടും ആക്രമിച്ചാല്‍  മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
ഇറാനെ വീണ്ടും ആക്രമിച്ചാല്‍ മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
November 2, 2026