l o a d i n g

ഗൾഫ്

മിത്ര കേരളപ്പിറവിയും പത്തനംതിട്ട ജില്ലാ രൂപീകരണ ദിനവും ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2026

റിയാദ്: സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ മിത്ര - പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ റിയാദ്, കേരളപ്പിറവി ദിനവും പത്തനംതിട്ട ജില്ലയുടെ 44-ാമത് രൂപീകരണ ദിനവും സംയുക്തമായി ആഘോഷിച്ചു. മലബാറിസ് കഫേയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രവാസി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

മിത്ര പ്രസിഡന്റ് നൗഷാദ് ചിറ്റാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പത്തനംതിട്ടയുടെ ചരിത്രപ്രാധാന്യവും അദ്ദേഹം അനുസ്മരിച്ചു.

തുടര്‍ന്ന് മിത്ര സെക്രട്ടറി രഷ്മി കരുണ്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ സലിം കല്ലുങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിന് കലാപരമായ മികവേകിക്കൊണ്ട് അടൂര്‍ ഷൈന്‍ മിമിക്രിയും ഗാനാവിഷ്‌കാരവും അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രകടനം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മാറ്റുകൂട്ടുകയും ചെയ്തു.

പ്രവാസ ജീവിതത്തിനിടയിലും കേരളത്തിന്റെ സംസ്‌കാരവും നാട്ടിന്‍പുറത്തിന്റെ ഓര്‍മ്മകളും വരുംതലമുറകളിലേക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യം ചടങ്ങില്‍ സംസാരിച്ചവര്‍ എടുത്തുപറഞ്ഞു. അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെയും സൗഹൃദാന്തരീക്ഷത്തിലും പരിപാടികള്‍ സമാപിച്ചു.

കേരളപ്പിറവിയുടെയും പത്തനംതിട്ട ജില്ലാ രൂപീകരണ ദിനത്തിന്റെയും സംയുക്താഘോഷം മിത്ര കുടുംബത്തിന് അഭിമാനത്തിന്റെയും ഐക്യത്തിന്റെയും മനോഹര വേദിയായി മാറി.

Latest News

യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ യു.പിയില്‍
യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ യു.പിയില്‍
November 2, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
November 2, 2026
വ്യാജവാര്‍ത്ത നല്‍കി ലൈക്കും ക്ലിക്കും നേടും, പിടിവീഴുമ്പോള്‍ മാപ്പുപറയും! ഷാജന്‍ സ്‌കറിയയുടെ തന്ത്രം ലുലുവിനോട് വേവില്ല; 10 കോടിയുടെ മാനനഷ്ട കേസ് തുടരും
വ്യാജവാര്‍ത്ത നല്‍കി ലൈക്കും ക്ലിക്കും നേടും, പിടിവീഴുമ്പോള്‍ മാപ്പുപറയും! ഷാജന്‍ സ്‌കറിയയുടെ തന്ത്രം ലുലുവിനോട് വേവില്ല; 10 കോടിയുടെ മാനനഷ്ട കേസ് തുടരും
November 2, 2026
മിത്ര കേരളപ്പിറവിയും പത്തനംതിട്ട ജില്ലാ രൂപീകരണ ദിനവും ആഘോഷിച്ചു
മിത്ര കേരളപ്പിറവിയും പത്തനംതിട്ട ജില്ലാ രൂപീകരണ ദിനവും ആഘോഷിച്ചു
November 2, 2026
ജിദ്ദയില്‍ ദ്വിദിന സംഗീത സന്ധ്യയൊരുക്കി പട്ടുറുമാല്‍ വിജയി അസ്ന നിസാം; കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി മുഖ്യാതിഥി
ജിദ്ദയില്‍ ദ്വിദിന സംഗീത സന്ധ്യയൊരുക്കി പട്ടുറുമാല്‍ വിജയി അസ്ന നിസാം; കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി മുഖ്യാതിഥി
November 2, 2026
 സംഘര്‍ഷം അവസാനിക്കുമോ? ഹോര്‍മുസ് കടലിടുക്ക് രണ്ടു ദിവസത്തിനകം തുറക്കാന്‍ തയ്യാറാണെന്ന് ഇറാന്‍
സംഘര്‍ഷം അവസാനിക്കുമോ? ഹോര്‍മുസ് കടലിടുക്ക് രണ്ടു ദിവസത്തിനകം തുറക്കാന്‍ തയ്യാറാണെന്ന് ഇറാന്‍
November 2, 2026
മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
November 2, 2026
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
November 2, 2026
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
November 2, 2026
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
November 2, 2026