ബിഷ : സൗദി അറേബ്യയിലെ ബിഷയ്ക്ക് സമീപമുള്ള തഥ്ലീതില് ജോലി ചെയ്തുവരികയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. യു.പി കുഷിനഗര്‍ പട്ന സുക്രൂളി സ്വദേശിയായ മനോജ് കുമാര്‍ ശര്‍മ (53) ആണ് മരിച്ചത്.
അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തെ ബിഷ കിംഗ് അബ്ദുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. നാല് മാസം മുന്‍പാണ് ഇദ്ദേഹം നാട്ടില്‍ പോയി തിരിച്ചെത്തിയത്.
മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. മരണാനന്തര നിയമനടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലേറ്റ് സി.സി.ഡബ്ല്യു.എ അംഗവുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയെ മനോജ് കുമാറിന്റെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്.
Related News