l o a d i n g

കേരള

പി.എസ്.സി സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും, മൂന്ന് പരീക്ഷകള്‍ കൂടി സംശയനിഴലില്‍

Thumbnail
Publisher By     Staff Reporter
October 31, 2026



തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷനിലെ (പി.എസ്.സി.) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. പി.എസ്.സി. സെക്രട്ടറി സാജു ജോര്‍ജിനെ െ്രെകംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ഇന്ന് ചോദ്യംചെയ്യും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന പി.എസ്.സി. അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെ വെള്ളിയാഴ്ച രാത്രി െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എറണാകുളത്തെ ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
അതിനിടെ, മൂന്ന് പരീക്ഷകളില്‍ കൂടി ക്രമക്കേട് നടന്നതായി എസ്.ഐ.ടി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡി.വൈ.എസ്.പി (നേരിട്ട് റിക്രൂട്ട്‌മെന്റ്), എസ്.ഐ, കേരളാ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് പരീക്ഷകളുടെ നടത്തിപ്പാണ് അന്വേഷിക്കുന്നത്.
ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേക്കുള്ള നിയമനപരീക്ഷയിലെ ക്രമക്കേടുകളാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. പരീക്ഷയില്‍ 58 മാര്‍ക്കിന്റെ പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതുവഴി ഒരു ഉദ്യോഗാര്‍ഥിക്ക് അനര്‍ഹമായ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചോയെന്നാണ് പരിശോധിക്കുന്നത്.
പരീക്ഷയുടെ മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരി കേസിലെ പ്രതിയാണ്. നേരത്തേ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് നിലവില്‍ റിമാന്‍ഡിലാണ്. ഹരിയെ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ടതിനു പിന്നാലെ ഒളിവില്‍ പോയ ഹരിയെ അന്വേഷണസംഘം തിരച്ചില്‍ നടത്തിയാണ് കണ്ടെത്തിയത്.
പി.എസ്.സി. ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ നേരത്തേ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. പരീക്ഷാ കണ്‍ട്രോളര്‍ ബിനി കെ. എബ്രഹാമിനോട് തിങ്കളാഴ്ച ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. കമ്മിഷനിലെ 12 അംഗങ്ങള്‍ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ആസൂത്രണ ബോര്‍ഡ് നിയമനപരീക്ഷയിലെ ക്രമക്കേടില്‍ ഒതുങ്ങുന്നതല്ല അന്വേഷണം. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനങ്ങളിലും ക്രമക്കേടുകള്‍ നടന്നെന്ന പരാതികളില്‍ പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പി.എസ്.സി. ചെയര്‍മാനെയും ചില കമ്മിഷന്‍ അംഗങ്ങളെയും മറ്റു കേസുകളില്‍ പ്രതിചേര്‍ത്തു.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ വിശ്വാസ്യതയെയും നിയമനപ്രക്രിയയുടെ സുതാര്യതയെയും ചോദ്യംചെയ്യുന്ന സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് വ്യാപിക്കുകയാണ്.
പ്ലാനിങ് ബോര്‍ഡ് ചീഫ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്കുള്ള പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നതായി എസ്.ഐ.ടി. നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമെ, കൂടുതല്‍ പി.എസ്.സി. പരീക്ഷകള്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും സാധ്യതയുണ്ട്.

Latest News

വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
November 1, 2026
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
November 1, 2026
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
November 1, 2026
 ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
November 1, 2026
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
November 1, 2026
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
November 1, 2026
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
November 1, 2026
രാംലീലയില്‍ ഇന്ന് റാലി, ജനകീയ  ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
രാംലീലയില്‍ ഇന്ന് റാലി, ജനകീയ ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
November 1, 2026
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം
November 1, 2026
ജോലിക്കിടെ അപകടത്തില്‍ മരിച്ച  യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു
ജോലിക്കിടെ അപകടത്തില്‍ മരിച്ച യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു
October 31, 2026