l o a d i n g

ബിസിനസ്

സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 1, 2026

ജിദ്ദ: സ്ത്രീകളുടെ ശാക്തീകരണവും ഉന്നമനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജിദ്ദ സിജി വിമന്‍ കളക്ടീവ് (ജെ.സി.ഡബ്ല്യു.സി) ദ്വിദിന വനിതാ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. സിജി വിഷന്‍ 2030-ന്റെ ഭാഗമായി 'ഷീപ്രണര്‍' (SHEPRENEUR) എന്ന പേരില്‍ ജിദ്ദ വെല്‍വെറ്റ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജെ.സി.ഡബ്ല്യു.സി എച്ച്.ആര്‍ ഗ്രൂപ്പിന്റെയും ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ നടന്ന ശില്‍പശാലയ്ക്ക് പ്രമുഖ എഫിഷ്യന്‍സി ട്രെയിനറും ലൈഫ് കോച്ചുമായ നസ്ലീ ഫാത്തിമ നേതൃത്വം നല്‍കി. കുടുംബിനികളും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുമായ അമ്പതോളം വനിതാ സംരംഭകരും സംരംഭകത്വ താല്പര്യമുള്ളവരും പരിപാടിയില്‍ പങ്കെടുത്തു.


പ്രായോഗിക ടാസ്‌കുകള്‍, വിനോദങ്ങള്‍, ചിന്തോദ്ദീപകമായ ചര്‍ച്ചകള്‍ എന്നിവ സമന്വയിപ്പിച്ചായിരുന്നു പരിശീലനം. പ്രവാസത്തിലെ പരിമിതികള്‍ക്കിടയിലും കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍ സംരംഭക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ശില്‍പശാല പകര്‍ന്നു നല്‍കിയതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നവയര്‍ ഈവന്റ്‌സുമായി സഹകരിച്ച് ജെ.സി.ഡബ്ല്യു.സി സംഘടിപ്പിച്ച ആദ്യ പരിപാടി കൂടിയാണിത്.

ചടങ്ങില്‍ ജെ.സി.ഡബ്ല്യു.സി പ്രസിഡന്റ് റഫ്‌സീന അഷ്ഫാക്, എച്ച്.ആര്‍ കോഡിനേറ്റര്‍ റൈഹാനത്ത് സഹീര്‍ എന്നിവര്‍ സ്വാഗതം ആശംസിച്ചു. ഫെബിന്‍, സഫാന എന്നിവര്‍ ഖിറാഅത്ത് നടത്തി. ശില്‍പശാല നയിച്ച പരിശീലക നസ്ലീ ഫാത്തിമയ്ക്ക് ജെ.സി.ഡബ്ല്യു.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു.

ഫെബിന്‍, നുഫി ലത്തീഫ്, ജുബി, നിഹാല, ദിയ, സഫാന, ജെസ്സി, റിന്‍ഷി, സഫാ എന്നീ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരിപാടിയുടെ വളണ്ടിയറിങ്ങിന് നേതൃത്വം നല്‍കി.



Latest News

വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
November 1, 2026
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
November 1, 2026
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
November 1, 2026
 ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
November 1, 2026
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
November 1, 2026
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
November 1, 2026
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
November 1, 2026
രാംലീലയില്‍ ഇന്ന് റാലി, ജനകീയ  ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
രാംലീലയില്‍ ഇന്ന് റാലി, ജനകീയ ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
November 1, 2026
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം
November 1, 2026
ജോലിക്കിടെ അപകടത്തില്‍ മരിച്ച  യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു
ജോലിക്കിടെ അപകടത്തില്‍ മരിച്ച യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു
October 31, 2026