l o a d i n g

ഇന്ത്യ

ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍

Thumbnail
Publisher By     Staff Reporter
November 1, 2026


ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ചും പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്.ഐ.ആറിനെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്‍ഡ്യാ സഖ്യം ഇന്ന് ഡല്‍ഹിയില്‍ നടത്തുന്ന റാലിക്ക് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍. 4,000ത്തിലധികം പൊലീസുകാരെയും കേന്ദ്ര സായുധസേനാ വിഭാഗങ്ങളെയും വിന്യസിക്കും. രാംലീല മൈതാനവും പരിസരവും 14 സുരക്ഷാ മേഖലകളായി തിരിച്ച് നിരീക്ഷിക്കും. 200ലധികം സി.സി.ടി.വി. ക്യാമറകള്‍ക്കു പുറമെ ഡ്രോണുകളും പൊലീസുകാരുടെ ബോഡി ക്യാമറകളും നിരീക്ഷണത്തിനായി ഉപയോഗിക്കും.
'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' എന്ന പേരിലുള്ള പ്രതിഷേധം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12ന് മിന്റോ റോഡ്-കണാട്ട് പ്ലേസ് ജങ്ഷനില്‍നിന്ന് രാംലീല മൈതാനത്തേക്ക് മാര്‍ച്ച് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍നിന്ന് ഇന്‍ഡ്യാ സഖ്യത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ തുറന്ന ബസുകളില്‍ മാര്‍ച്ചിന്റെ തുടക്കസ്ഥാനത്തെത്തും.
പ്രതിപക്ഷ നേതാക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥി സംഘടനകള്‍, സിവില്‍ സമൂഹ പ്രതിനിധികള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. യൂത്ത് കോണ്‍ഗ്രസ് മാത്രം 20,000ത്തിലധികം പ്രവര്‍ത്തകര്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
രാംലീല മൈതാനത്ത് പ്രധാന വേദിക്കു മുകളില്‍ വലിയ ത്രിവര്‍ണ മേല്‍ക്കൂര ഒരുക്കിയിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ സംസ്ഥാന ഘടകങ്ങളുടെ പ്രതിനിധികള്‍ക്കായി പ്രത്യേക വേദിയും സജ്ജീകരിക്കുന്നു. കുടിവെള്ളം, സ്ത്രീകള്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍, ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള വളന്റിയര്‍മാര്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംഘാടകര്‍ പത്തുലക്ഷം പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഏകദേശം 50,000 പേര്‍ എത്തുമെന്നാണ് ഡല്‍ഹി പൊലീസിന്റെ കണക്ക്. കസേരകളും മറ്റ് ക്രമീകരണങ്ങളും ഉള്‍പ്പെടുമ്പോള്‍ മൈതാനത്ത് 30,000 മുതല്‍ 40,000 പേര്‍ക്ക് മാത്രമേ ഫലപ്രദമായി പ്രവേശിക്കാനാകൂവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. തിരക്ക് നിയന്ത്രിക്കാന്‍ അധിക സ്ഥലവും നീക്കിവെക്കും.
റാലി നടക്കുന്ന സമയത്ത് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഉണ്ടാവും. ഐ.ടി.ഒ., ഡല്‍ഹി ഗേറ്റ്, രാജ്ഘട്ട്, അജ്മീരി ഗേറ്റ്, തുര്‍ക്ക്മാന്‍ ഗേറ്റ് തുടങ്ങിയ മേഖലകളില്‍ നിയന്ത്രണമുണ്ടാകും.
റാലി ദീപാവലിക്കുശേഷം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വ്യാപാര സംഘടനകള്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് ഇടപെടല്‍ തേടിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങള്‍ നഗരത്തിലെ 20ഓളം പ്രധാന വിപണികളിലെ 10,000-12,000 കോടി രൂപയുടെ വ്യാപാരത്തെ ബാധിക്കുമെന്നാണ് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മുന്നറിയിപ്പ്.
എന്നാല്‍ പ്രതിഷേധത്തിനെത്തുന്നവര്‍ പ്രാദേശിക കടകളില്‍നിന്ന് ഉത്സവസാധനങ്ങള്‍ വാങ്ങണമെന്നും അതുവഴി വ്യാപാരികളെ സഹായിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. റാലി വ്യാപാരത്തെ ബാധിക്കില്ലെന്നും ബി.ജെ.പി. അനാവശ്യ ആശങ്ക പരത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Latest News

വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
November 1, 2026
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
November 1, 2026
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
November 1, 2026
 ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
November 1, 2026
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
November 1, 2026
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
November 1, 2026
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
November 1, 2026
രാംലീലയില്‍ ഇന്ന് റാലി, ജനകീയ  ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
രാംലീലയില്‍ ഇന്ന് റാലി, ജനകീയ ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
November 1, 2026
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം
November 1, 2026
ജോലിക്കിടെ അപകടത്തില്‍ മരിച്ച  യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു
ജോലിക്കിടെ അപകടത്തില്‍ മരിച്ച യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു
October 31, 2026