l o a d i n g

ഗൾഫ്

ജോലിക്കിടെ അപകടത്തില്‍ മരിച്ച യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2026

അറാര്‍: ജോലിക്കിടെ അപകടത്തില്‍പ്പെട്ട് കഴിഞ്ഞ ദിവസം അറാറില്‍ മരണപെട്ട ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് തബാറക്കിന്റെ (40) മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു നാട്ടില്‍ എത്തിച്ചു. സൗദിയിലെ മിക്ക പ്രവിശ്യയിലും ബ്രാഞ്ചുകളുള്ള നഖ യുനൈറ്റഡ് (Naqa Unaited Trading Establishment) കമ്പനിയില്‍ പ്ലംബിങ് തൊഴിലാളിയായിരുന്ന മുഹമ്മദ് തബാറക്ക് ആറ് വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. ഒരു മാസം മുമ്പാണ് ലീവ് കഴിഞ്ഞു നാട്ടില്‍ നിന്നും എത്തിയത്.

സ്വിമ്മിംഗ് പൂളിന്റെ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ചുമര് പൊളിഞ്ഞു വീണു അപകടം പറ്റിയാണ് മരണം സംഭവിച്ചത്. പ്രിന്‍സ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനു നേതൃത്വം നല്‍കിയ അറാര്‍ പ്രവാസി സംഘം രക്ഷാധികാരി സക്കീര്‍ താമരത്ത് ഏറ്റുവാങ്ങി അറാര്‍ എയര്‍ പോര്‍ട്ടില്‍ എത്തിച്ചു. രക്ഷാധികാരി സമിതി അംഗം സുനില്‍ മറ്റം, ജനറല്‍ സെക്രട്ടറി ഷാജി ആലുവ, ജോയിന്റ് സെക്രട്ടറി സഹദേവന്‍ കൂറ്റനാട്, കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് ആന്റണിയും കമ്പനിയിലെ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു.

അറാറില്‍ നിന്നും ജിദ്ദ വഴി ലക്നൗവില്‍ എത്തിയ മൃതദേഹം സുന്നി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്തു. മുഹമ്മദ് വക്കീല്‍ പിതാവും, താജ് ബൂന്‍ ഭാര്യയും, തമന്ന പര്‍വീണ്‍ ഏക മകളുമാണ്. മാതാവ് തബാറാക്കിന് രണ്ട് വയസുള്ളപ്പോള്‍ മരണ പെട്ടതാണ്.

Latest News

വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
November 1, 2026
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
November 1, 2026
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
November 1, 2026
 ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
November 1, 2026
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
November 1, 2026
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
November 1, 2026
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
November 1, 2026
രാംലീലയില്‍ ഇന്ന് റാലി, ജനകീയ  ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
രാംലീലയില്‍ ഇന്ന് റാലി, ജനകീയ ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
November 1, 2026
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം