തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്.
എഴുത്തുകാരായ സക്കറിയ, ഗ്രേസി, കെ.ജി.എസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
മലയാള സാഹിത്യത്തിലെ ആധുനികതക്ക് വേറിട്ടതും ബൗദ്ധികവുമായ ഭാവുകത്വം സമ്മാനിച്ച പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമാണ് മേതില്‍ രാധാകൃഷ്ണന്‍. പരമ്പരാഗത ആഖ്യാനരീതികളെ പൂര്‍ണ്ണമായും പൊളിച്ചെഴുതിയ അദ്ദേഹം, ശാസ്ത്രം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, ജന്തുസ്വഭാവശാസ്ത്രം തുടങ്ങിയ വ്യത്യസ്തമായ അറിവുകളെ സാഹിത്യവുമായി മനോഹരമായി കൂട്ടിച്ചേര്‍ത്തു.
1944 ജൂലൈ 24-ന് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ ജനനം. കുവൈറ്റില്‍ നോര്‍വീജിയന്‍ ഷിപ്പിങ് കമ്പനിയില്‍ ഇ.ഡി.പി കോര്‍ഡിനേറ്റര്‍, കോയമ്പത്തൂരില്‍ സി.എ.ഡി സെന്റര്‍ ഓപ്പറേറ്റര്‍, വെബ് ഡെവലപ്പര്‍, 'യൂത്ത് എക്‌സ്പ്രസ്' എഡിറ്റര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിച്ചു.
18-ാം വയസ്സില്‍ എഴുതിയ 'ഒക്ടോപ്പസിന്റെ ശവം' എന്ന കഥയിലൂടെയാണ് അദ്ദേഹം എഴുത്തുരംഗത്ത് ശ്രദ്ധേയനാകുന്നത്. 2014-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചെങ്കിലും, അക്കാദമികളോടുള്ള തന്റെ വിയോജിപ്പ് പരസ്യമാക്കിക്കൊണ്ട് അദ്ദേഹം അത് നിരസിച്ചു.
പ്രധാന കൃതികള്‍
നോവലുകള്‍:
• സൂര്യവംശം (1970) മലയാള നോവല്‍ ചരിത്രത്തില്‍ പുതിയ വഴികള്‍ തുറന്ന ആദ്യ നോവല്‍.
• ബ്രാ (1974) ആഖ്യാനരീതിയില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയ കൃതി.
• ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി
• ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം
• ഹിച്ച്കോക്കിന്റെ ഇടപെടല്‍
കഥാസമാഹാരങ്ങള്‍ / മറ്റ് കൃതികള്‍:
• ഡിലന്‍ തോമസിന്റെ പന്ത്
• സംഗീതം ഒരു സമയകലയാണ്
• നായകന്മാര്‍ ശവപേടകങ്ങളില്‍
Related News