ജിദ്ദ: മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജിദ്ദ, റാബിഗ് വിദ്യാഭ്യാസ മേഖലകളിലെ എല്ലാ സ്‌കൂളുകളിലും ഞായര്‍ മുതല്‍ (1448 ജമാദുല്‍ അവ്വല്‍ 21 മുതല്‍ 25) വ്യാഴം വരെ പഠനം ഓണ്‍ലൈനിലേക്ക് മാറ്റി.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ഭരണനിര്‍വഹണ ജീവനക്കാര്‍ക്കും ഇത് ബാധകമായിരിക്കും. ഈ ദിവസങ്ങളില്‍ 'മദ്രസത്തി' (Madrasati) പ്ലാറ്റ്ഫോമിലൂടെയും മറ്റ് അംഗീകൃത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലൂടെയുമായിരിക്കും അധ്യയനം നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
Related News