അല്‍-ബാഹ: സൗദി അറേബ്യയിലെ അല്‍-ബാഹ പ്രവിശ്യയിലും അനുബന്ധ ഗവര്‍ണറേറ്റുകളിലും ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും കാഴ്ചപരിധി കുറയുന്നതിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്.
അല്‍-മഖ്വ, ഖല്‍വ, ഗാമിദ് അല്‍-സനാദ്, അല്‍-ഹജ്റ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ പ്രതികൂല കാലാവസ്ഥ രാത്രി 9 മണി വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം, അല്‍-ബാഹ നഗരം, അല്‍-അഖീഖ് , ബല്‍ജുറഷി, അല്‍-മന്ദഖ്, ബനി ഹസ്സന്, അല്‍-ഖുറ തുടങ്ങിയ മേഖലകളില്‍ ഇടത്തരം മുതല്‍ മിതമായ അളവില്‍ മഴ ലഭിക്കും. ഈ പ്രദേശങ്ങളിലും ശക്തമായ കാറ്റും കാഴ്ചപരിധി പൂര്‍ണ്ണമായി കുറയുന്ന സാഹചര്യവും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് താഴ്വരകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും സിവില്‍ ഡിഫന്‍സ് നല്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Related News