l o a d i n g

വേള്‍ഡ്

യുക്രെയിന് 500 പേട്രിയറ്റ് മിസൈലുകള്‍ നല്‍കാന്‍ അമേരിക്കന്‍ അനുമതി: കരാര്‍ തുക സഖ്യരാജ്യങ്ങള്‍ വഹിക്കും

Thumbnail
Publisher By     Staff Reporter
October 31, 2026



വാഷിംഗ്ടണ്‍: റഷ്യന്‍ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുക്രെയിന് 500 പേട്രിയറ്റ് മിസൈലുകള്‍ ലഭ്യമാക്കുന്നതിന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കി. ബാലിസ്റ്റിക് മിസൈലുകളെ ഫലപ്രദമായി ചെറുക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ കരാറിനായി അമേരിക്കയുടെ 'ജമ്പ്സ്റ്റാര്‍ട്ട്' പദ്ധതി വഴി കാനഡ, ജര്‍മ്മനി, നോര്‍വേ എന്നീ രാജ്യങ്ങളും, യൂറോപ്യന്‍ യൂണിയന്റെ 'യുക്രെയിന്‍ സപ്പോര്‍ട്ട് ലോണ്‍' വഴിയുമാണ് ഫണ്ട് സമാഹരിക്കുന്നത്.

അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ 'ജമ്പ്സ്റ്റാര്‍ട്ട്' പ്രോഗ്രാം വഴി സഖ്യരാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് യുക്രെയിന് ആവശ്യമായ ആയുധങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുന്നത്. മുന്‍പ് ഓഗസ്റ്റില്‍ ഈ പദ്ധതിയിലൂടെ 825 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് 3,350 എയര്‍-ലോഞ്ച്ഡ് ക്രൂയിസ് മിസൈലുകള്‍ വാങ്ങിയിരുന്നു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിക്കാണ് ഈ വന്‍ മിസൈല്‍ കരാറിന്റെ പ്രധാന നിര്‍മ്മാണച്ചുമതല.

ജൂലൈയില്‍ ലഭിച്ച 58.6 ശതകോടി ഡോളറിന്റെ കരാറിന്റെ അടിസ്ഥാനത്തില്‍, 2030-ഓടെ പേട്രിയറ്റ് മിസൈലുകളുടെ ഉല്‍പ്പാദന ശേഷി മൂന്നിരട്ടിയാക്കുമെന്നും അര്‍ക്കന്‍സാസിലെ പ്ലാന്റിലെ തൊഴിലവസരങ്ങള്‍ 50 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. പ്രതിവര്‍ഷം 2,000 പേട്രിയറ്റ് മിസൈലുകള്‍ നിര്‍മ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

അതേസമയം, യുക്രെയിന്‍ ഉള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങള്‍ക്ക് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കുന്നതും സ്വന്തം സൈനിക ആവശ്യങ്ങളും അമേരിക്കയുടെ വ്യോമപ്രതിരോധ, കൃത്യതയാര്‍ന്ന മിസൈല്‍ ശേഖരത്തില്‍ കുറവുണ്ടാക്കുന്നു എന്ന ആശങ്കയും ശക്തമാകുന്നുണ്ട്.

Latest News

വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
November 1, 2026
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
November 1, 2026
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
November 1, 2026
 ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
November 1, 2026
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
November 1, 2026
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
November 1, 2026
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
November 1, 2026
രാംലീലയില്‍ ഇന്ന് റാലി, ജനകീയ  ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
രാംലീലയില്‍ ഇന്ന് റാലി, ജനകീയ ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
November 1, 2026
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം
November 1, 2026
ജോലിക്കിടെ അപകടത്തില്‍ മരിച്ച  യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു
ജോലിക്കിടെ അപകടത്തില്‍ മരിച്ച യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു
October 31, 2026