മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്.) ബഹ്‌റൈന്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മനാമ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മനാമ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ നടന്ന പരിപാടി കെ.പി.എഫ്. ബഹ്‌റൈന്‍ പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും ബോധവല്‍ക്കരണ പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
കെ.പി.എഫ്. ജനറല്‍ സെക്രട്ടറി രമ സന്തോഷ്, വനിതാ വിഭാഗം കണ്‍വീനര്‍ സജ്‌ന ഷാനൂപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ. റിന്‍ഷത്ത് എ.ടി.കെ. സ്തനാര്‍ബുദത്തെക്കുറിച്ച് വിശദമായ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സ്തനാര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍, അപകടസാധ്യതകള്‍, രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെയും സമയബന്ധിതമായ ചികിത്സയുടെയും പ്രാധാന്യം എന്നിവയെക്കുറിച്ച് ഡോക്ടര്‍ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി.
അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധികളായ ഉണ്ണികൃഷ്ണന്‍, ജേക്കബ് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. കെ.പി.എഫ്. ട്രഷറര്‍ സുജിത്ത് സോമന്‍ നന്ദി പറഞ്ഞു. പ്രവാസി സമൂഹത്തില്‍ ആരോഗ്യബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതിനുമായി ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് കെ.പി.എഫ്. വനിതാ വിഭാഗം അറിയിച്ചു.