l o a d i n g

ഇന്ത്യ

ജനസംഖ്യാ സെന്‍സസ് ജനുവരി 25 മുതല്‍; സ്വയം വിവരങ്ങള്‍ നല്‍കാന്‍ അവസരം

Thumbnail
Publisher By     Staff Reporter
October 31, 2026


ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ സെന്‍സസ് 2027 ജനുവരി 25 മുതല്‍ ഫെബ്രുവരി 28 വരെ നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കണക്കെടുപ്പിന് മുന്നോടിയായി ജനുവരി 10 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യമുണ്ടാകും. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചുവരെ പുനഃപരിശോധനാ ഘട്ടവും നടത്തും.
മണിപ്പൂര്‍, ഗോവ, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവിടങ്ങളില്‍ സെന്‍സസ് നടപടികള്‍ സംബന്ധിച്ച് പ്രത്യേക തീരുമാനമുണ്ടാകുന്നതുവരെ കണക്കെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെയും ജമ്മു കശ്മീരിലെയും മഞ്ഞുവീഴ്ചയുള്ളതും മറ്റു പ്രദേശങ്ങളുമായി ഒരേസമയം കണക്കെടുപ്പ് നടത്താന്‍ കഴിയാത്തതുമായ മേഖലകളിലും ഇതേ ക്രമീകരണമാണ്.
അടുത്ത വര്‍ഷം ആദ്യം ഗോവ, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അവിടങ്ങളില്‍ സെന്‍സസ് മാറ്റിവെച്ചിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടത്തുക. ആദ്യഘട്ടത്തില്‍ വീടുകളുടെയും പാര്‍പ്പിടങ്ങളുടെയും പട്ടിക തയ്യാറാക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ്. രാജ്യത്തെ എട്ടാമത്തെ സെന്‍സസാണിത്. 2021ല്‍ നടത്തേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
സെന്‍സസ് നടത്തിപ്പിനായി 11,718 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പായിരിക്കും ഇത്.
2011ലാണ് ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. അന്ന് രാജ്യത്തെ ജനസംഖ്യ 121 കോടിയായിരുന്നു. ഇതില്‍ 62.32 കോടി പുരുഷന്മാരും 58.75 കോടി സ്ത്രീകളുമായിരുന്നു. ആകെ 24.95 കോടി കുടുംബങ്ങളാണ് അന്ന് കണക്കാക്കിയത്.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026