l o a d i n g

ഗൾഫ്

നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം സഫലമാകാതെ രാജേഷ് യാത്രയായി: കേളിയുടെ സഹായത്താല്‍ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2026

റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടശേഷം മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം വെട്ടനാട് സ്വദേശി രാജേഷിന്റെ (58) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ദീര്‍ഘകാലത്തെ ചികിത്സയ്ക്കും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായുള്ള കാത്തിരിപ്പിനുമൊടുവില്‍ ഒക്ടോബര്‍ നാലിനായിരുന്നു മരണം.

ദിവസങ്ങളോളമായി അല്‍ഖര്‍ജിലെ കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജേഷ്. നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതോടെ കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം ആവശ്യമായ നടപടികള്‍ ആരംഭിച്ചു. ടിക്കറ്റ്, വീല്‍ചെയര്‍, വിമാനയാത്രയ്ക്കുള്ള അനുമതി എന്നിവയുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് രക്തസമ്മര്‍ദം താഴുകയും ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തത്. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില മെച്ചപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയില്‍ യാത്രയ്ക്കുള്ള തുടര്‍നടപടികള്‍ നടന്നുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. പ്രവാസജീവിതത്തിന്റെ അവസാന നാളുകളില്‍ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം സഫലമാകാതെ പോയത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തീരാനൊമ്പരമായി.

മരണശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ നടപടികളും കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ഏറ്റെടുത്തു. ഇന്ത്യന്‍ എംബസിയുടെ വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്തു. ചില സാങ്കേതിക കാരണങ്ങളാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ പ്രതിസന്ധികള്‍ നേരിട്ടെങ്കിലും, ഒടുവില്‍ ഒക്ടോബര്‍ 29-ന് ദമാം വിമാനത്താവളത്തില്‍നിന്ന് ബഹ്‌റൈന്‍ വഴി തിരുവനന്തപുരത്ത് എത്തിച്ചു. ഒക്ടോബര്‍ 30-ന് മൃതദേഹം സംസ്‌കരിച്ചു.

32 വര്‍ഷമായി അല്‍ഖര്‍ജിലെ സഹന പ്രദേശത്ത് വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. പരേതനായ സുകുമാരപിള്ളയുടെയും ഓമനയമ്മയുടെയും മകനാണ്. ഭാര്യ: സരിതകുമാരി. മക്കള്‍: ശ്രീരാഗ്, ശ്രീനാഥ് (ഇരുവരും വിദ്യാര്‍ഥികളാണ്). ഏക സഹോദരന്‍: സുരേഷ് കുമാര്‍.

Latest News

വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
വോട്ടര്‍പട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ 'മെഗാ റാലി'; തലസ്ഥാന നഗരി ജനസാഗരം
November 1, 2026
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
സ്ത്രീ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് ജെ.സി.ഡബ്ല്യു.സി 'ഷീപ്രണര്‍' ശില്‍പശാല
November 1, 2026
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
November 1, 2026
 ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
ജിദ്ദയിലെയും റാബിഗിലെയും എല്ലാ സ്‌കൂളുകളുടെയും പഠനം വ്യാഴാഴ്ച വരെ ഓണ്‍ലൈനിലേക്ക് മാറ്റി
November 1, 2026
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
അത് കഴിഞ്ഞു ബ്രോ, സോഷ്യല്‍ മീഡിയയെ ഇളക്കി നവദമ്പതികള്‍
November 1, 2026
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; െ്രെബറ്റണോട് വീണത് സ്വന്തം തട്ടകത്തില്‍
November 1, 2026
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
ഇന്‍ഡ്യാ റാലിക്കൊരുങ്ങി രാംലീല, 4,000 പൊലീസുകാര്‍, 200 ക്യാമറകള്‍
November 1, 2026
രാംലീലയില്‍ ഇന്ന് റാലി, ജനകീയ  ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
രാംലീലയില്‍ ഇന്ന് റാലി, ജനകീയ ഇംപീച്ച്‌മെന്റില്‍ ആറ് ആരോപണങ്ങള്‍
November 1, 2026
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം
മുള്‍മുനയില്‍ പശ്ചിമേഷ്യ, നയതന്ത്ര നീക്കങ്ങള്‍ സജീവം
November 1, 2026
ജോലിക്കിടെ അപകടത്തില്‍ മരിച്ച  യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു
ജോലിക്കിടെ അപകടത്തില്‍ മരിച്ച യു പി സ്വദേശിയുടെ മൃതദേഹം അറാര്‍ പ്രവാസി സംഘം നാട്ടില്‍ എത്തിച്ചു
October 31, 2026