l o a d i n g

ഇന്ത്യ

വിശാഖപട്ടണം റിഫൈനറിയില്‍ സ്‌ഫോടനം, വന്‍ തീപിടിത്തം

Thumbnail
Publisher By     Staff Reporter
November 3, 2026



വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്.പി.സി.എല്‍) റിഫൈനറിയില്‍ തിങ്കളാഴ്ച രാത്രി വന്‍ തീപിടിത്തം. മല്‍ക്കാപുരത്തെ റിഫൈനറിയിലെ സള്‍ഫര്‍ പിച്ച് ടാങ്കിലാണ് രാത്രി 10.15ഓടെ തീ പടര്‍ന്നത്. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക ഉയരുന്നത് തുടര്‍ന്നത് ആശങ്കയുണ്ടാക്കി.
റിഫൈനറിയിലെ റെസിഡ്യൂ അപ്ഗ്രഡേഷന്‍ ഫെസിലിറ്റിയുടെ (ആര്‍.യു.എഫ്) ഭാഗമായ സള്‍ഫര്‍ പിച്ച് ടാങ്കിലാണ് തീപിടിത്തമുണ്ടായതെന്ന് മല്‍ക്കാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് റാവു പറഞ്ഞു. തീ പടരുന്നതിന് തൊട്ടുമുമ്പ് സ്‌ഫോടനശബ്ദം കേട്ടതായി ജീവനക്കാര്‍ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രദേശവാസികളും സ്‌ഫോടനശബ്ദം കേട്ടതായി പറഞ്ഞെങ്കിലും സ്‌ഫോടനം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മുകളിലൂടെയുള്ള വൈദ്യുത ലൈനില്‍നിന്നുണ്ടായ പ്രശ്‌നമാകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. തീ പടര്‍ന്നതോടെ റിഫൈനറിയിലെ ജീവനക്കാരെ മുന്‍കരുതലായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അപകടമുണ്ടായ ഭാഗത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
എച്ച്.പി.സി.എല്ലിന്റെ അഞ്ച് അഗ്‌നിരക്ഷാ വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രണ്ട് ഭാഗങ്ങളില്‍ തീ കത്തിക്കൊണ്ടിരുന്നതായും അത് അണയ്ക്കാന്‍ ഫോമുപയോഗിച്ചതായും മേഖലാ ഫയര്‍ ഓഫീസര്‍ നിരഞ്ജന്‍ റെഡ്ഡി അറിയിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി ഇതുവരെ കണക്കാക്കിയിട്ടില്ല.
നഗരത്തിലെ മറ്റ് അഗ്‌നിരക്ഷാ നിലയങ്ങളെയും വിവരം അറിയിച്ചിരുന്നെങ്കിലും റിഫൈനറിയുടെ ആഭ്യന്തര അഗ്‌നിരക്ഷാസംഘത്തിന് തന്നെ തീ നിയന്ത്രിക്കാനായതിനാല്‍ പുറത്തുനിന്നുള്ള സംഘങ്ങളുടെ സഹായം ആവശ്യമായി വന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെന്നും ജീവനക്കാരോ സമീപവാസികളോ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സമീപപ്രദേശങ്ങളില്‍ പരിഭ്രാന്തിയുണ്ടായി. കറുത്ത പുക ഉയരുന്നത് കണ്ട് പ്രദേശവാസികള്‍ വീടുകളില്‍നിന്ന് പുറത്തേക്കിറങ്ങി.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026