l o a d i n g

ഗൾഫ്

ഹോര്‍മുസില്‍ ഇറാന്‍ കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം

Thumbnail
Publisher By     Staff Reporter
November 3, 2026



വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക പരിമിതമായ ആക്രമണം നടത്തിയതായി യു.എസ് ഉദ്യോഗസ്ഥന്‍. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഉപരിതലവ്യോമ മിസൈലുകള്‍ ഉപയോഗിച്ച ഇറാന്‍ സേനയെയാണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശനഭാഗത്തുള്ള ഇറാന്റെ ഖെശം ദ്വീപില്‍ നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദ്വീപിനുനേരെ അമേരിക്ക ആക്രമണം നടത്തിയതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരണവും നല്‍കിയിട്ടില്ല.
ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കുന്നതിന്റെ സൂചന നല്‍കാത്തവിധം പരിമിതമായ സൈനിക നടപടിയാണ് അമേരിക്ക നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനമായ ചെറിയ ആക്രമണങ്ങള്‍ അമേരിക്ക നടത്തിയിട്ടുണ്ടെന്നും അവയുടെ വ്യാപ്തിയും ലക്ഷ്യവും നിയന്ത്രിച്ചിരുന്നുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇറാനുമായുള്ള പരോക്ഷ സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. എന്നാല്‍ അമേരിക്ക നാവിക ഉപരോധം പിന്‍വലിക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യാതെ കരാറിലേക്ക് കടക്കാനാവില്ലെന്നാണ് ഇറാന്റെ നിലപാട്.
തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കിയില്ല. ചൊവ്വാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഇറാനെ ആക്രമിക്കാന്‍ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു മറുപടി. ഇറാനുമായി കരാറിലെത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28നാണ് ഇറാനെ അമേരിക്ക ആക്രമിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷവും നാവിക ഉപരോധവും ആഗോള എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സൈനിക നീക്കം. നയതന്ത്ര ചര്‍ച്ചകള്‍ തുടരുമ്പോഴും മേഖലയില്‍ സൈനിക സംഘര്‍ഷവും ആശങ്കയും നിലനില്‍ക്കുകയാണ്.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026