l o a d i n g

ഗൾഫ്

റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഇന്ത്യക്കാരന്റെ മൃതദേഹം റിയാദില്‍ ഖബറടക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 4, 2026

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒക്ടോബര്‍ 10-നുണ്ടായ ഹൂതി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഇന്ത്യക്കാരന്റെ മൃതദേഹം റിയാദില്‍ ഖബറടക്കും. തെലങ്കാനയിലെ കാമറെഡ്ഡി ജില്ല സ്വദേശി ഷെയ്ഖ് സയ്യിദ് (39) ആണ് മരിച്ചത്. റിയാദിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യം.

വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലുള്ള സ്റ്റാര്‍ബക്‌സില്‍ ജീവനക്കാരനായിരുന്നു സയ്യിദ്. ആക്രമണത്തില്‍ ശരീരത്തില്‍ അറുപത് ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരങ്ങളായ അബ്ദുല്‍ ഹമീദും അബ്ദുല്‍ റഹ്‌മാനും ആശുപത്രിയില്‍ കൂട്ടിനുണ്ടായിരുന്നു.

പരേതനായ ഷെയ്ഖ് അഹമ്മദിന്റെയും ഷമീമിന്റെയും മകനാണ്. ഭാര്യ: നിഷാത്. മക്കള്‍: അല്‍വിയ (10), സാറ (6), സയാന്‍ (16 മാസം). ഖബറടക്കവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സഹായവുമായി റിയാദിലെ ഇന്ത്യന്‍ എംബസിയും ഒപ്പമുണ്ട്.

Latest News

അബ്ദുള്‍ എല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന് കര്‍ണാടക ഭട്കല്‍ ബന്ധം
അബ്ദുള്‍ എല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന് കര്‍ണാടക ഭട്കല്‍ ബന്ധം
November 4, 2026
യു.എസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലിം പ്രതിനിധി; മിഷിഗണില്‍ റിപ്പബ്ലിക്കന്‍ കോട്ട തകര്‍ത്ത് അബ്ദുള്‍ എല്‍-സയീദ്
യു.എസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലിം പ്രതിനിധി; മിഷിഗണില്‍ റിപ്പബ്ലിക്കന്‍ കോട്ട തകര്‍ത്ത് അബ്ദുള്‍ എല്‍-സയീദ്
November 4, 2026
റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഇന്ത്യക്കാരന്റെ മൃതദേഹം റിയാദില്‍ ഖബറടക്കും
റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഇന്ത്യക്കാരന്റെ മൃതദേഹം റിയാദില്‍ ഖബറടക്കും
November 4, 2026
ചരിത്രം കുറിക്കാന്‍ ഹക്കീം ജെഫ്രീസ്; യു.എസ് ജനപ്രതിനിധി സഭയുടെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ സ്പീക്കറാകും

റിയാദിലെ ഹൂതി ആക്രമണം: ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍കൂടി മരിച്ചു

കൃഷിഭവന്‍ വളപ്പിലെ  നൂറ്റാണ്ടിലേറെ പഴക്കമുള്ള  പള്ളി നീക്കുമെന്ന് കേന്ദ്രം

യു.എസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് തിരിച്ചടി; ഇറാന്‍ യുദ്ധം സ്വാധീനിച്ചെന്ന് ട്രംപ്; ജനവിധി അംഗീകരിച്ച് വൈറ്റ് ഹൗസ്

വന്‍ തിരിച്ചുവരവുമായി യുനൈറ്റഡ്, 17 മിനിറ്റില്‍ നാലു ഗോളടിച്ച് പി.എസ്.ജി

അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്

ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്:  നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം