l o a d i n g

കായികം

വന്‍ തിരിച്ചുവരവുമായി യുനൈറ്റഡ്, 17 മിനിറ്റില്‍ നാലു ഗോളടിച്ച് പി.എസ്.ജി

Thumbnail
Publisher By     Staff Reporter
November 4, 2026


മാഞ്ചസ്റ്റര്‍: കനത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഉജ്വല വിജയത്തിന്റെ ആശ്വാസം. റോമയ്‌ക്കെതിരായ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആദ്യ 17 മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ വഴങ്ങിയ യുണൈറ്റഡ് രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് 3-2ന്റെ വിജയം സ്വന്തമാക്കി. പി.എസ്.ജി, ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക് ടീമുകളും വിജയിച്ചു.
യൂറോപ്യന്‍ മത്സരങ്ങളില്‍ സ്വന്തം മൈതാനത്ത് ഇത്ര വേഗത്തില്‍ രണ്ടു ഗോളുകള്‍ വഴങ്ങുന്നത് യുണൈറ്റഡിന്റെ ചരിത്രത്തിലാദ്യമായിരുന്നു. പതിനൊന്നാം മിനിറ്റില്‍ മാറ്റിയാസ് സൂളെയിലൂടെയാണ് റോമ മുന്നിലെത്തിയത്. ഡോണിയല്‍ മാലന്റെ പെനാല്‍റ്റിയിലൂടെ 17ാം മിനിറ്റില്‍ ലീഡ് രണ്ടാക്കി. ആദ്യ പകുതിയില്‍ റോമയ്ക്ക് ലീഡ് വര്‍ധിപ്പിക്കാന്‍ അവസരങ്ങളുമുണ്ടായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ബ്രൂണോ ഫെര്‍ണാണ്ടസ് വീണ്ടും എടുത്ത പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ യുണൈറ്റഡ് പ്രതീക്ഷ വീണ്ടെടുത്തു. 83, 86 മിനിറ്റുകളില്‍ മാത്യൂസ് കുന്‍ഹ നേടിയ ഗോളുകള്‍ ടീമിന് വിജയം സമ്മാനിച്ചു. പിന്നീട് കുന്‍ഹ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
പരിശീലകന്‍ മൈക്കല്‍ കാരിക്കിന്റെ നേതൃത്വത്തില്‍ ലഭിച്ച ഈ വിജയം പ്രധാനപ്പെട്ടതാണെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു. ആരാധകരുടെ പിന്തുണ തിരിച്ചുവരവിന് കരുത്തായെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
മത്സരത്തിനു മുമ്പ് യുണൈറ്റഡ് ആരാധകര്‍ മൈതാനത്തേക്ക് ടെന്നിസ് പന്തുകള്‍ എറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ക്ലബ്ബിന്റെ നിയന്ത്രണ ഓഹരി കൈവശമുള്ള അമേരിക്കന്‍ ഉടമകളായ ഗ്ലേസര്‍ കുടുംബം ക്ലബ് വില്‍ക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. 21 വര്‍ഷം മുമ്പ് ഗ്ലേസര്‍ കുടുംബം ക്ലബ് ഏറ്റെടുത്തതിന്റെ വാര്‍ഷികം അടയാളപ്പെടുത്താന്‍ 21ാം മിനിറ്റിലാണ് പന്തുകള്‍ എറിഞ്ഞത്. എന്നാല്‍ മത്സരാവസാനത്തോടെ ഓള്‍ഡ് ട്രാഫോര്‍ഡ് ആരാധകരുടെ വിജയാഘോഷത്തില്‍ മുങ്ങി.
വിയ്യാറയലിനെതിരെ 6-0ന്റെ തകര്‍പ്പന്‍ ജയമാണ് പി.എസ്.ജി സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ 17 മിനിറ്റിനുള്ളില്‍ നാലു ഗോളുകള്‍ നേടി ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ടീമെന്ന റെക്കോര്‍ഡും ഫ്രഞ്ച് ക്ലബ് സ്വന്തമാക്കി. യുവേഫയാണ് റെക്കോര്‍ഡ് സ്ഥിരീകരിച്ചത്.
ഏഴാം മിനിറ്റില്‍ ജോവോ നെവസാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഡെസിറെ ഡൂയെ, സെനി മയുലു, ഫാബിയാന്‍ റൂയിസ് എന്നിവര്‍ പിന്നാലെ വലകുലുക്കി. രണ്ടാം പകുതിയില്‍ റൂയിസും പകരക്കാരനായി ഇറങ്ങിയ 17കാരന്‍ ഡേവിഡ് ബോളിയും ഗോളുകള്‍ നേടി. പരിക്കേറ്റ ഉസ്മാന്‍ ഡെംബെലെയും ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയയും ഇല്ലാതെയായിരുന്നു പി.എസ്.ജിയുടെ മിന്നും പ്രകടനം. ലീഗ് ഘട്ടത്തില്‍ നാലു മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി പി.എസ്.ജിയാണ് ഒന്നാമത്.
ഹാരി കെയ്ന്‍ ഗോള്‍ നേടിയില്ലെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡിനെ അവരുടെ മൈതാനത്ത് 2-0ന് തോല്‍പ്പിക്കാന്‍ ബയേണ്‍ മ്യൂണിക്കിനായി. ലെന്നാര്‍ട്ട് കാറല്‍ 54ാം മിനിറ്റിലും കോണ്‍റാഡ് ലൈമര്‍ 74ാം മിനിറ്റിലും ഗോളുകള്‍ നേടി. നാലു മത്സരങ്ങളില്‍നിന്ന് എട്ട് പോയിന്റാണ് ബയേണിനുള്ളത്.
കാംപ് നൗവില്‍ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 3-0ന് ബാഴ്‌സലോണ തോല്‍പ്പിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ വില്ലയുടെ വിജയക്കുതിപ്പിന് വിരാമമിട്ടു. ഏഴാം മിനിറ്റില്‍ ലാമിന്‍ യമാല്‍ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ റാഫീഞ്ഞ ഇരട്ടഗോള്‍ നേടി വിജയം ഉറപ്പിച്ചു. പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഗോള്‍ വ്യത്യാസത്തിലാണ് മൂന്നാം സ്ഥാനത്തുള്ള വില്ലയെ മറികടന്നത്.
സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ഷഖ്തര്‍ ഡൊണെറ്റ്‌സ്‌കിനെ 1-0ന് തോല്‍പ്പിച്ചു. ഗലതസറായ് 2-0 ന് സ്റ്റുട്ട്ഗാര്‍ട്ടിനെയും ഇന്റര്‍ മിലാന്‍ 3-0ന് ഫെയ്‌നൂര്‍ഡിനെയും പരാജയപ്പെടുത്തി. സ്ലോവന്‍ ബ്രാറ്റിസ്ലാവയെ 4-0ന് ലാസ്‌ക് വീഴ്ത്തിയപ്പോള്‍ ബോഡോ/ഗ്ലിമ്റ്റും ലില്ലെയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Latest News

ചരിത്രം കുറിക്കാന്‍ ഹക്കീം ജെഫ്രീസ്; യു.എസ് ജനപ്രതിനിധി സഭയുടെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ സ്പീക്കറാകും
ചരിത്രം കുറിക്കാന്‍ ഹക്കീം ജെഫ്രീസ്; യു.എസ് ജനപ്രതിനിധി സഭയുടെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ സ്പീക്കറാകും
November 4, 2026
റിയാദിലെ ഹൂതി ആക്രമണം: ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍കൂടി മരിച്ചു
റിയാദിലെ ഹൂതി ആക്രമണം: ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍കൂടി മരിച്ചു
November 4, 2026
കൃഷിഭവന്‍ വളപ്പിലെ  നൂറ്റാണ്ടിലേറെ പഴക്കമുള്ള  പള്ളി നീക്കുമെന്ന് കേന്ദ്രം
കൃഷിഭവന്‍ വളപ്പിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി നീക്കുമെന്ന് കേന്ദ്രം
November 4, 2026
യു.എസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് തിരിച്ചടി; ഇറാന്‍ യുദ്ധം സ്വാധീനിച്ചെന്ന് ട്രംപ്; ജനവിധി അംഗീകരിച്ച് വൈറ്റ് ഹൗസ്
യു.എസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് തിരിച്ചടി; ഇറാന്‍ യുദ്ധം സ്വാധീനിച്ചെന്ന് ട്രംപ്; ജനവിധി അംഗീകരിച്ച് വൈറ്റ് ഹൗസ്
November 4, 2026
വന്‍ തിരിച്ചുവരവുമായി യുനൈറ്റഡ്, 17 മിനിറ്റില്‍ നാലു ഗോളടിച്ച് പി.എസ്.ജി
വന്‍ തിരിച്ചുവരവുമായി യുനൈറ്റഡ്, 17 മിനിറ്റില്‍ നാലു ഗോളടിച്ച് പി.എസ്.ജി
November 4, 2026
അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്
അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്
November 4, 2026
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്:  നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്: നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം
November 4, 2026
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പര: മഴ കാരണം ടോസ് വൈകുന്നു
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പര: മഴ കാരണം ടോസ് വൈകുന്നു
November 4, 2026
ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
November 4, 2026
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം
November 4, 2026