l o a d i n g

വേള്‍ഡ്

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം

Thumbnail
Publisher By     Staff Reporter
November 4, 2026



വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റമെന്ന് ആദ്യ സൂചനകള്‍. ജോര്‍ജിയയില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ ഒസോഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് കോളിന്‍സിനെ പരാജയപ്പെടുത്തിയാണ് ഒസോഫ് സെനറ്റിലെ സീറ്റ് നിലനിര്‍ത്തിയത്. ഡെലവെയര്‍, ഇല്ലിനോയി, മസാച്യുസെറ്റ്‌സ്, റോഡ് ഐലന്‍ഡ്, ന്യൂജഴ്‌സി എന്നിവിടങ്ങളിലും ഡെമോക്രാറ്റുകള്‍ സീറ്റുകള്‍ നിലനിര്‍ത്തി.
ഡെലവെയറില്‍ നിലവിലെ സെനറ്റര്‍ ക്രിസ് കൂണ്‍സ് സീറ്റ് നിലനിര്‍ത്തി. ഇല്ലിനോയിയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജൂലിയാന സ്ട്രാറ്റണ്‍ വിജയിക്കുമെന്നാണ് പ്രവചനം. മസാച്യുസെറ്റ്‌സില്‍ സെനറ്റര്‍ എഡ്വേര്‍ഡ് ജെ. മാര്‍ക്കിയും റോഡ് ഐലന്‍ഡില്‍ ജാക്ക് റീഡും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് കരോലിനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സീറ്റ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. ഇതോടെ സെനറ്റിലെ ഭൂരിപക്ഷത്തിനായുള്ള പോരാട്ടത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ മുന്നേറ്റമുണ്ടായി. നിര്‍ണായക സ്വിങ് സ്‌റ്റേറ്റായ ജോര്‍ജിയയില്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച നേട്ടം സെനറ്റിലെ ഭൂരിപക്ഷത്തിനായുള്ള പോരാട്ടത്തിലും പ്രാധാന്യമര്‍ഹിക്കുന്നു.
ജീവിതച്ചെലവിലെ വര്‍ധനയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണനയങ്ങളുമായിരുന്നു ഒസോഫ് പ്രചാരണത്തില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. പരാജയപ്പെട്ട പ്രസിഡന്റിനോട് കൂറുപുലര്‍ത്തുന്നയാളാണ് തന്റെ എതിരാളിയെന്ന് അദ്ദേഹം ആരോപിച്ചു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ച സംസ്ഥാനമാണ് ജോര്‍ജിയ.
നിലവില്‍ ജനപ്രതിനിധിസഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. സെനറ്റിന്റെ നിയന്ത്രണം നേടാന്‍ ഡെമോക്രാറ്റുകള്‍ക്ക് നാല് സീറ്റും ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം നേടാന്‍ മൂന്ന് സീറ്റും ആവശ്യമാണ്. 435 ജനപ്രതിനിധിസഭാ സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Latest News

അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്
അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്
November 4, 2026
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്:  നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്: നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം
November 4, 2026
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പര: മഴ കാരണം ടോസ് വൈകുന്നു
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പര: മഴ കാരണം ടോസ് വൈകുന്നു
November 4, 2026
ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
November 4, 2026
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം
November 4, 2026
കളിയെഴുത്തിന്റെ കുലപതി ഭാസി മലാപ്പറമ്പ് അന്തരിച്ചു
കളിയെഴുത്തിന്റെ കുലപതി ഭാസി മലാപ്പറമ്പ് അന്തരിച്ചു
November 4, 2026
യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം: സാംസ്‌കാരിക കൈമാറ്റത്തിനും സിനിമാ സഹകരണത്തിനും വഴിയൊരുക്കി അഞ്ചാം പതിപ്പ്
യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം: സാംസ്‌കാരിക കൈമാറ്റത്തിനും സിനിമാ സഹകരണത്തിനും വഴിയൊരുക്കി അഞ്ചാം പതിപ്പ്
November 3, 2026
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
November 3, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
November 3, 2026
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
November 3, 2026