l o a d i n g

ഗൾഫ്

എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 3, 2026

മസ്‌കറ്റ് / മനാമ: ഒമാനിലെ മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ പ്രവാസി മന്‍ജിത് സിങ്ങിന്റെ കുടുംബത്തിന് എട്ടുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ 36,13,111 രൂപ നഷ്ടപരിഹാരമായി ലഭിച്ചു. 2018 ഏപ്രില്‍ 23-നാണ് മന്‍ജിത് സിങ് മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചത്.

നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനായി വര്‍ഷങ്ങളായി കാത്തിരുന്ന മന്‍ജിത് സിങ്ങിന്റെ മാതാവ് ഗുര്‍മീത് കൗര്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട പ്രവാസി ലീഗല്‍ സെല്‍, ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ എച്ച്.ഇ. പ്രശാന്ത് പിസെയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ആവശ്യമായ ഇടപെടലുകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം, മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയിലെ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് നീണ്ടകാലമായി കാത്തിരുന്ന നഷ്ടപരിഹാരത്തുക കുടുംബത്തിന് ലഭ്യമായത്. 2026 നവംബര്‍ 3-ന് 36,13,111 രൂപ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചതായി കുടുംബം സ്ഥിരീകരിച്ചു.

കേസില്‍ സമയോചിതമായ ഇടപെടലുകളും ആവശ്യമായ സഹായങ്ങളും നല്‍കിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ എച്ച്.ഇ. പ്രശാന്ത് പിസെയ്ക്കും മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയിലെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രവാസി ലീഗല്‍ സെല്‍ നന്ദി അറിയിച്ചു. നഷ്ടപരിഹാരത്തുക കുടുംബത്തിന് ലഭ്യമാക്കുന്നതില്‍ സഹകരിച്ച ഇന്ത്യയിലെ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനും കേസുമായി ബന്ധപ്പെട്ട് സഹായിച്ച എല്ലാവര്‍ക്കും സംഘടന പ്രത്യേകം നന്ദി പറഞ്ഞു.

എട്ടുവര്‍ഷത്തിലേറെയായി നീതിക്കായി കാത്തിരുന്ന ഒരു അമ്മയ്ക്കും കുടുംബത്തിനും ഏറെ ആശ്വാസം പകരുന്ന നടപടിയാണിതെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പി.ആര്‍.ഒ.യും ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത് പറഞ്ഞു. 'നഷ്ടപ്പെട്ട മകന്റെ ജീവന് പകരമാകാന്‍ ഒരു നഷ്ടപരിഹാരത്തുകയ്ക്കും കഴിയില്ല. എന്നാല്‍ വര്‍ഷങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ശേഷം കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചത് ഏറെ ആശ്വാസകരമാണ്. വിദേശരാജ്യങ്ങളില്‍ അപകടങ്ങളിലും മറ്റ് ദുരന്തങ്ങളിലും ജീവന്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നിയമപരമായ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കുന്നതില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടലുകള്‍ ഏറെ നിര്‍ണായകമാണ്,' അദ്ദേഹം പറഞ്ഞു.

Latest News

യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം: സാംസ്‌കാരിക കൈമാറ്റത്തിനും സിനിമാ സഹകരണത്തിനും വഴിയൊരുക്കി അഞ്ചാം പതിപ്പ്
യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം: സാംസ്‌കാരിക കൈമാറ്റത്തിനും സിനിമാ സഹകരണത്തിനും വഴിയൊരുക്കി അഞ്ചാം പതിപ്പ്
November 3, 2026
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
November 3, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
November 3, 2026
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
November 3, 2026
കുട്ടികള്‍ക്കായി പാചകപരിശീലന ക്ലാസ് സംഘടിപ്പിച്ച് ജെ.സി.ഡബ്ല്യു.സി. യൂത്ത് വിങ്
കുട്ടികള്‍ക്കായി പാചകപരിശീലന ക്ലാസ് സംഘടിപ്പിച്ച് ജെ.സി.ഡബ്ല്യു.സി. യൂത്ത് വിങ്
November 3, 2026
ഷൊര്‍ണ്ണൂര്‍ സ്വദേശിയായ യുവാവ് ജിദ്ദയില്‍ നിര്യാതനായി
ഷൊര്‍ണ്ണൂര്‍ സ്വദേശിയായ യുവാവ് ജിദ്ദയില്‍ നിര്യാതനായി
November 3, 2026
  ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം: ഒ.ഐ.സി.സി. റിയാദ് പ്രസംഗമത്സരത്തില്‍ റിജോ ഡൊമിനിക്കോസ് ജേതാവ്
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം: ഒ.ഐ.സി.സി. റിയാദ് പ്രസംഗമത്സരത്തില്‍ റിജോ ഡൊമിനിക്കോസ് ജേതാവ്
November 3, 2026
കുഞ്ഞാന്‍ പൂക്കാട്ടിലിന് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി യാത്രയയപ്പ്
കുഞ്ഞാന്‍ പൂക്കാട്ടിലിന് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി യാത്രയയപ്പ്
November 3, 2026
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
November 3, 2026
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
November 3, 2026