ജിദ്ദ: ഹയ്യല്‍ ഫൈഹയില്‍ താമസിക്കുന്ന ഷൊര്‍ണ്ണൂര്‍ കൈല്ലാട് സ്വദേശി പറക്കുത്ത് സിദ്ദീഖുല്‍ അക്ബര്‍ (34) ന്യൂ ജിദ്ദ ആശുപത്രിയില്‍ നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ജിദ്ദയില്‍ നാഫ്കോ കമ്പനിയില്‍ ഇലട്രിക്ക് എഞ്ചിനീയര്‍ ആയി ജോലി ചെയ്തുവരുകയായിരുന്നു. രണ്ട് വര്‍ഷമായി പ്രവാസിയാണ്.
പിതാവ്: ഹംസ, മാതാവ്: സൈനബ. ഭാര്യ നജ്‌ല. മകള്‍ സൈബ. സഹോദരങ്ങള്‍ സാലിഹ്(ജിദ്ദ), ഹഫ്സത്ത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹായങ്ങള്‍ക്ക് ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related News