ജിദ്ദ: നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി. റീജ്യണല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗം കുഞ്ഞാന്‍ പൂക്കാട്ടിലിന് ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി അംഗം അലി തേക്ക്‌തോട്, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഷാനിയാസ് കുന്നിക്കോട്, അനില്‍കുമാര്‍, റീജ്യണല്‍ കമ്മിറ്റി ഭാരവാഹികളായ അസ്ഹാബ് വര്‍ക്കല, സഹീര്‍ മാഞ്ഞാലി, രാധാകൃഷ്ണന്‍ കാവുമ്പായി, ഷരീഫ് അറക്കല്‍, ആസാദ് പോരൂര്‍, ജലീഷ് കാളികാവ്, ഉമ്മര്‍ മങ്കട, മൗഷ്മി ഷരീഫ്, സിമി അബ്ദുല്‍ ഖാദര്‍, മറ്റു ജില്ലാ-ഏരിയ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
Related News