l o a d i n g

ഗൾഫ്

നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍

അന്‍വര്‍ വടക്കാങ്ങര

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 3, 2026

ഗള്‍ഫ് നാടുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധവും വ്യാപകവുമായതോടെ ചെറിയൊരു ജലദോഷമോ പനിയോ വന്നാലോ, മുറിവുകളും വിവിധ തരത്തിലുള്ള വേദനകളും മൂലം പ്രയാസപ്പെടുമ്പോഴോ ഉടന്‍ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലേക്ക് ഓടിയെത്തുന്നത് പതിവാണ്.

കാരണം, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ മുതല്‍ രോഗം ഭേദമാകുന്നതു വരെയുള്ള ഭക്ഷണമടക്കമുള്ള ഉയര്‍ന്ന പരിചരണങ്ങള്‍, പ്രധാന ശസ്ത്രക്രിയകള്‍, അതിനു മുമ്പും ശേഷവുമുള്ള ഐ.സി.യു., വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, ആവശ്യമായ മരുന്നുകള്‍, കണ്ണട പോലുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം ഗള്‍ഫിലെ പദ്ധതികള്‍ പ്രകാരം വളരെ കുറഞ്ഞ തുകയ്ക്കാണ് ലഭിക്കുന്നത് (പോളിസിയുടെ ഗ്രേഡിനനുസരിച്ച് അംഗീകാരം ലഭിക്കുന്ന സമയപരിധിയിലും ആനുകൂല്യങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്).

നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഏറ്റവും വലിയ പോരായ്മ: ഈ പദ്ധതിയില്‍ അംഗത്വമെടുത്ത വ്യക്തിക്ക് ഏതു തരത്തിലുള്ള രോഗമായാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ കുറഞ്ഞത് (മിനിമം) 24 മണിക്കൂര്‍ ആശുപത്രിയില്‍ പ്രവേശിക്കല്‍ നിര്‍ബന്ധമാണ്.

യാദൃശ്ചികമായി സംഭവിക്കുന്ന പൊള്ളല്‍, വിവിധതരം വിഷബാധകള്‍, പണിയായുധങ്ങളോ ഉപകരണങ്ങളോ കൊണ്ടുണ്ടാകുന്ന പരിക്കുകള്‍ തുടങ്ങിയവയ്ക്ക് ഒ.പി. വിഭാഗത്തില്‍ ചികിത്സ ആവശ്യമായി വന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയുമില്ല.

ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സകളെ ആശ്രയിക്കുന്ന രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കണമെങ്കില്‍ പ്രസ്തുത വിഭാഗത്തിന്റെ സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളില്‍ തന്നെ ചികിത്സ തേടേണ്ടതുണ്ട്.

ഐ.സി.യു., വെന്റിലേറ്റര്‍ തുടങ്ങിയ തീവ്രപരിചരണ ചികിത്സകള്‍ക്ക് വളരെ കുറഞ്ഞ തുക മാത്രമാണ് ഓരോ പോളിസി അംഗത്തിനും അനുവദിച്ചിട്ടുള്ളത്.

പദ്ധതിയില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടേണ്ട പ്രസവം, വന്ധ്യതാ ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട ഒരു ചെലവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ കണ്ണ്, ചെവി, പല്ല് തുടങ്ങിയവയ്ക്കുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ.

ഇതിനെല്ലാം ഉപരി, ഇന്‍ഷുറന്‍സ് കമ്പനിക്കാരുടെ പ്രത്യേക അധികാരം ഉപയോഗിച്ചുള്ള അന്തിമ തീരുമാനം വരുമ്പോള്‍ മാത്രമാണ് ഈ പദ്ധതി പ്രവാസികള്‍ക്ക് എത്രത്തോളം ഉപകാരപ്രദമാണെന്ന് കൃത്യമായി മനസ്സിലാകൂ.

അതിനാല്‍, ഗള്‍ഫ് നാടുകളിലെ ഇന്‍ഷുറന്‍സ് പരിരക്ഷയും സൗകര്യങ്ങളും പ്രതീക്ഷിച്ച് നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നവരും അംഗത്വമെടുക്കാന്‍ ആവേശം കാണിക്കുന്നവരും, ഇപ്പോള്‍ നടക്കുന്ന പോളിസി സംബന്ധിയായ ചര്‍ച്ചകളോടൊപ്പം ഓരോ അംഗത്തിനും അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും എത്രത്തോളമുണ്ടെന്നതു കൂടി ചര്‍ച്ചാവിഷയമാക്കേണ്ടതുണ്ട്.

വിനയപൂര്‍വം,
അന്‍വര്‍ വടക്കാങ്ങര

Latest News

യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം: സാംസ്‌കാരിക കൈമാറ്റത്തിനും സിനിമാ സഹകരണത്തിനും വഴിയൊരുക്കി അഞ്ചാം പതിപ്പ്
യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം: സാംസ്‌കാരിക കൈമാറ്റത്തിനും സിനിമാ സഹകരണത്തിനും വഴിയൊരുക്കി അഞ്ചാം പതിപ്പ്
November 3, 2026
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
November 3, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
November 3, 2026
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
November 3, 2026
കുട്ടികള്‍ക്കായി പാചകപരിശീലന ക്ലാസ് സംഘടിപ്പിച്ച് ജെ.സി.ഡബ്ല്യു.സി. യൂത്ത് വിങ്
കുട്ടികള്‍ക്കായി പാചകപരിശീലന ക്ലാസ് സംഘടിപ്പിച്ച് ജെ.സി.ഡബ്ല്യു.സി. യൂത്ത് വിങ്
November 3, 2026
ഷൊര്‍ണ്ണൂര്‍ സ്വദേശിയായ യുവാവ് ജിദ്ദയില്‍ നിര്യാതനായി
ഷൊര്‍ണ്ണൂര്‍ സ്വദേശിയായ യുവാവ് ജിദ്ദയില്‍ നിര്യാതനായി
November 3, 2026
  ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം: ഒ.ഐ.സി.സി. റിയാദ് പ്രസംഗമത്സരത്തില്‍ റിജോ ഡൊമിനിക്കോസ് ജേതാവ്
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം: ഒ.ഐ.സി.സി. റിയാദ് പ്രസംഗമത്സരത്തില്‍ റിജോ ഡൊമിനിക്കോസ് ജേതാവ്
November 3, 2026
കുഞ്ഞാന്‍ പൂക്കാട്ടിലിന് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി യാത്രയയപ്പ്
കുഞ്ഞാന്‍ പൂക്കാട്ടിലിന് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി യാത്രയയപ്പ്
November 3, 2026
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
November 3, 2026
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
November 3, 2026