l o a d i n g

ഗൾഫ്

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം: ഒ.ഐ.സി.സി. റിയാദ് പ്രസംഗമത്സരത്തില്‍ റിജോ ഡൊമിനിക്കോസ് ജേതാവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 3, 2026

റിയാദ്: ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ സംഭാവനകളും പ്രമേയമാക്കി ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസംഗമത്സരം സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ബത്ഹയിലെ സബര്‍മതി ഓഫീസില്‍ നടന്ന മത്സരത്തില്‍ വിവിധ ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു.

എറണാകുളം ജില്ലയില്‍ നിന്നുള്ള റിജോ ഡൊമിനിക്കോസ് ഒന്നാം സ്ഥാനവും ലാലു വര്‍ക്കി രണ്ടാം സ്ഥാനവും നേടി. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഹാറൂണ്‍ റഷീദും മലപ്പുറം ജില്ലയില്‍ നിന്നുള്ള മുഹമ്മദ് കല്ലിങ്ങലും മൂന്നാം സ്ഥാനം പങ്കിട്ടു.

ഇന്ദിരാഗാന്ധിയുടെ ജീവിതം, രാഷ്ട്രീയ പ്രവര്‍ത്തനം, രാജ്യപുരോഗതിക്ക് നല്‍കിയ സംഭാവനകള്‍, ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അവരുടെ സ്ഥാനം എന്നിവ ആസ്പദമാക്കിയാണ് മത്സരാര്‍ഥികള്‍ പ്രസംഗങ്ങള്‍ അവതരിപ്പിച്ചത്.

നസറുദ്ദീന്‍ വി.ജെ., അഡ്വ. എല്‍.കെ. അജിത്ത്, നാദിര്‍ഷാ റഹ്‌മാന്‍, നൗഫല്‍ പാലക്കാടന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. പ്രസംഗങ്ങളുടെ ഉള്ളടക്കം, അവതരണശൈലി, വ്യക്തത, വിഷയത്തോടുള്ള സമീപനം എന്നിവ വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മത്സരാര്‍ഥികളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ വിജയികളെ നിര്‍ണയിക്കുക പ്രയാസകരമായിരുന്നുവെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

റിയാസ് ആസാദ്, റഫീഖ് പട്ടാമ്പി, നിഹാസ് പാലക്കാട്, റസാഖ് ചാവക്കാട്, അജ്‌നാസ്, അഷ്‌റഫ് കായംകുളം, നിയാഫ് വലിയത്ത്, മുജീബ് ചാവക്കാട്, രാജീവ് സാഹിബ് എന്നിവരുടെ പ്രകടനങ്ങളെയും ജൂറി പ്രത്യേകം അഭിനന്ദിച്ചു.

ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, അമീര്‍ പട്ടണത്ത്, ബാലുകുട്ടന്‍, സക്കീര്‍ ദാനത്ത്, സുരേഷ് ശങ്കര്‍, അഷ്‌റഫ് മേച്ചേരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ദിരാഗാന്ധിയുടെ ജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും പ്രവാസി സമൂഹത്തില്‍ അവ ചര്‍ച്ച ചെയ്യാനും ഇത്തരം പരിപാടികള്‍ സഹായിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

Latest News

എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
November 3, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
November 3, 2026
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
November 3, 2026
കുട്ടികള്‍ക്കായി പാചകപരിശീലന ക്ലാസ് സംഘടിപ്പിച്ച് ജെ.സി.ഡബ്ല്യു.സി. യൂത്ത് വിങ്
കുട്ടികള്‍ക്കായി പാചകപരിശീലന ക്ലാസ് സംഘടിപ്പിച്ച് ജെ.സി.ഡബ്ല്യു.സി. യൂത്ത് വിങ്
November 3, 2026
ഷൊര്‍ണ്ണൂര്‍ സ്വദേശിയായ യുവാവ് ജിദ്ദയില്‍ നിര്യാതനായി
ഷൊര്‍ണ്ണൂര്‍ സ്വദേശിയായ യുവാവ് ജിദ്ദയില്‍ നിര്യാതനായി
November 3, 2026
  ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം: ഒ.ഐ.സി.സി. റിയാദ് പ്രസംഗമത്സരത്തില്‍ റിജോ ഡൊമിനിക്കോസ് ജേതാവ്
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം: ഒ.ഐ.സി.സി. റിയാദ് പ്രസംഗമത്സരത്തില്‍ റിജോ ഡൊമിനിക്കോസ് ജേതാവ്
November 3, 2026
കുഞ്ഞാന്‍ പൂക്കാട്ടിലിന് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി യാത്രയയപ്പ്
കുഞ്ഞാന്‍ പൂക്കാട്ടിലിന് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി യാത്രയയപ്പ്
November 3, 2026
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
November 3, 2026
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
November 3, 2026
അല്‍-ഉലയില്‍ നവംബര്‍ ആറ്  മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍
അല്‍-ഉലയില്‍ നവംബര്‍ ആറ് മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍
November 3, 2026