l o a d i n g

ഇന്ത്യ

അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്

Thumbnail
Publisher By     Staff Reporter
November 4, 2026


വാഷിങ്ടണ്‍: ഭൂമിയില്‍നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) കഴിയുമ്പോഴും ജനാധിപത്യാവകാശം വിനിയോഗിച്ച് ഇന്ത്യന്‍ വംശജനായ നാസയുടെ ബഹിരാകാശയാത്രികന്‍ അനില്‍ മേനോന്‍. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ മേനോനൊപ്പം സഹയാത്രികരായ ജെസിക്ക വാട്കിന്‍സും ലൂക്ക് ഡെലാനിയും ബഹിരാകാശത്തുനിന്ന് വോട്ട് രേഖപ്പെടുത്തി.
വോട്ടുചെയ്യുന്ന ദൃശ്യങ്ങള്‍ മേനോന്‍ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. ബഹിരാകാശ നിലയത്തിലെ തന്റെ ഉറങ്ങാനുള്ള മുറി താല്‍ക്കാലിക പോളിങ് ബൂത്താക്കി മാറ്റിയാണ് അദ്ദേഹം വോട്ട് ചെയ്തത്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ബാലറ്റ് പൂരിപ്പിച്ച് സുരക്ഷിതമായി തിരഞ്ഞെടുപ്പ് അധികൃതര്‍ക്ക് അയച്ചുനല്‍കുകയായിരുന്നു.
മൂന്ന് അമേരിക്കന്‍ യാത്രികര്‍ക്കും ബഹിരാകാശ നിലയത്തില്‍നിന്ന് വോട്ടുചെയ്യാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് മേനോന്‍ കുറിച്ചു. ജെസിക്ക വാട്കിന്‍സും ലൂക്ക് ഡെലാനിയും ഹാരിസ് കൗണ്ടിയിലെ തിരഞ്ഞെടുപ്പ് അധികൃതര്‍ക്കാണ് തങ്ങളുടെ ബാലറ്റുകള്‍ സമര്‍പ്പിച്ചത്.
വോട്ടിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുന്ന സുരക്ഷിത ഇലക്ട്രോണിക് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വോട്ടുകള്‍ എന്‍ക്രിപ്റ്റ് ചെയ്തശേഷമാണ് അയക്കുന്നത്. അതത് യാത്രികര്‍ക്കും അംഗീകൃത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ബാലറ്റുകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും കഴിയൂ.
നാസയുടെ നിയര്‍ സ്‌പേസ് നെറ്റ്‌വര്‍ക്ക് വഴിയാണ് ബഹിരാകാശ നിലയത്തില്‍നിന്നുള്ള വിവരങ്ങള്‍ ഭൂമിയിലെത്തിക്കുന്നത്. മേരിലന്‍ഡിലെ ഗ്രീന്‍ബെല്‍റ്റിലുള്ള നാസയുടെ ഗോദാര്‍ഡ് സ്‌പേസ് ഫ്‌ലൈറ്റ് സെന്ററാണ് ഈ ആശയവിനിമയ ശൃംഖലയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററും മിഷന്‍ കണ്‍ട്രോളും സ്ഥിതിചെയ്യുന്ന ഹാരിസ് കൗണ്ടിയിലേക്കാണ് യാത്രികരുടെ ബാലറ്റുകള്‍ അയച്ചത്.
ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാനുള്ള സംവിധാനം അമേരിക്കന്‍ യാത്രികര്‍ക്ക് ലഭ്യമായിട്ട് ഏകദേശം മൂന്ന് പതിറ്റാണ്ടായി. 1997ല്‍ ടെക്‌സസ് സംസ്ഥാനമാണ് ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുക്കുന്ന യാത്രികര്‍ക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കിയത്.
ജൂലൈ 14നാണ് അനില്‍ മേനോന്‍ റഷ്യന്‍ സോയൂസ് പേടകത്തില്‍ ഐ.എസ്.എസിലെത്തിയത്. ഒക്ടോബര്‍ ഒന്നിന് സ്‌പേസ് എക്‌സ് ദൗത്യത്തിലൂടെയാണ് വാട്കിന്‍സും ഡെലാനിയും നിലയത്തിലെത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് ഭൂമിയില്‍നിന്ന് അകലെയാണെങ്കിലും പൗരന്മാര്‍ക്കുള്ള വോട്ടവകാശം വിനിയോഗിക്കാന്‍ ഈ സംവിധാനം ബഹിരാകാശ യാത്രികരെ സഹായിക്കുന്നു.

Latest News

അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്
അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്
November 4, 2026
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്:  നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്: നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം
November 4, 2026
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പര: മഴ കാരണം ടോസ് വൈകുന്നു
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പര: മഴ കാരണം ടോസ് വൈകുന്നു
November 4, 2026
ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
November 4, 2026
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം
November 4, 2026
കളിയെഴുത്തിന്റെ കുലപതി ഭാസി മലാപ്പറമ്പ് അന്തരിച്ചു
കളിയെഴുത്തിന്റെ കുലപതി ഭാസി മലാപ്പറമ്പ് അന്തരിച്ചു
November 4, 2026
യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം: സാംസ്‌കാരിക കൈമാറ്റത്തിനും സിനിമാ സഹകരണത്തിനും വഴിയൊരുക്കി അഞ്ചാം പതിപ്പ്
യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം: സാംസ്‌കാരിക കൈമാറ്റത്തിനും സിനിമാ സഹകരണത്തിനും വഴിയൊരുക്കി അഞ്ചാം പതിപ്പ്
November 3, 2026
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
November 3, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
November 3, 2026
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
November 3, 2026