l o a d i n g

ഗൾഫ്

ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Thumbnail
Publisher By     Staff Reporter
November 4, 2026


തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടുമായി (കെ.എസ്.ടി.പി) ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി പി.കെ. ബഷീര്‍ നിയമസഭയില്‍ അറിയിച്ചു.
ചോദ്യോത്തരവേളയില്‍ ബി.ജെ.പി. എം.എല്‍.എമാരായ ബി.ബി. ഗോപകുമാര്‍, വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പൊതുമരാമത്ത് മന്ത്രി. 2006ല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ (വിജിലന്‍സ്) നടത്തിയ അന്വേഷണത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി എം.സി റോഡ് പുനര്‍നിര്‍മിക്കാന്‍ ആദ്യം കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയിലെ പ്രോജക്ട് മാനേജര്‍ ആത്മഹത്യ ചെയ്ത സംഭവം 2006ലെ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നില്ല. സാമ്പത്തിക ചൂഷണം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ആവശ്യമെന്ന് സര്‍ക്കാരിന് തോന്നിയാല്‍ ആത്മഹത്യയെക്കുറിച്ചും അന്വേഷണം നടത്താമെന്ന് ബഷീര്‍ പറഞ്ഞു.
2006ല്‍ അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ എം.സി റോഡ് നവീകരിക്കുന്നതിനായി ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ 215 കോടി രൂപയുടെ കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ടതാണ് ആരോപണങ്ങള്‍. അന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരെയും മലേഷ്യന്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലീ സീ ബീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
രണ്ടു പതിറ്റാണ്ടിനു മുമ്പുണ്ടായ സംഭവത്തില്‍ പുതിയ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന വീണ്ടും സജീവമായത്. കോണ്‍ഗ്രസ് നേതാവ് മലയിന്‍കീഴ് വേണുഗോപാലാണ് പരാതി നല്‍കിയത്. പഴയ അന്വേഷണ രേഖകള്‍ ലഭ്യമാക്കാനും നടപടി സ്വീകരിച്ചിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരില്‍ ലീ സീ ബീന്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതിയ കുറിപ്പുകളില്‍ അന്നത്തെ കേരളത്തിലെ ചില ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
2006ലെ ഔദ്യോഗിക നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഇപ്പോഴത്തെ അന്വേഷണത്തിന്റെ പരിധിയിലുള്ളത്. അന്വേഷണത്തിന് നിയമപരമായ തടസ്സമില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സ്‌റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ ടി. അസഫ് അലിയുടെ നിയമോപദേശം്. അഴിമതി, അധികാരദുര്‍വിനിയോഗം, ആത്മഹത്യാ പ്രേരണ തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടു പതിറ്റാണ്ട് പിന്നിട്ടുവെന്ന കാരണത്താല്‍ മാത്രം അന്വേഷണം ഒഴിവാക്കാനാവില്ലെന്നാണ് നിലപാട്. ആത്മഹത്യാ പ്രേരണാ ആരോപണവും പരിശോധിക്കാവുന്നതാണെന്ന് നിയമോപദേശം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെന്ന നിലയില്‍ ലഭിക്കുന്ന നിയമപരിരക്ഷ മുന്‍കാലത്തെ ആരോപണങ്ങള്‍ക്കും ബാധകമാവില്ലെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Latest News

അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്
അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്
November 4, 2026
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്:  നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്: നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം
November 4, 2026
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പര: മഴ കാരണം ടോസ് വൈകുന്നു
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പര: മഴ കാരണം ടോസ് വൈകുന്നു
November 4, 2026
ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
November 4, 2026
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം
November 4, 2026
കളിയെഴുത്തിന്റെ കുലപതി ഭാസി മലാപ്പറമ്പ് അന്തരിച്ചു
കളിയെഴുത്തിന്റെ കുലപതി ഭാസി മലാപ്പറമ്പ് അന്തരിച്ചു
November 4, 2026
യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം: സാംസ്‌കാരിക കൈമാറ്റത്തിനും സിനിമാ സഹകരണത്തിനും വഴിയൊരുക്കി അഞ്ചാം പതിപ്പ്
യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം: സാംസ്‌കാരിക കൈമാറ്റത്തിനും സിനിമാ സഹകരണത്തിനും വഴിയൊരുക്കി അഞ്ചാം പതിപ്പ്
November 3, 2026
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
November 3, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസികള്‍ അറിയാന്‍
November 3, 2026
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയില്‍ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും
November 3, 2026