l o a d i n g

ഗൾഫ്

റിയാദിലെ ഹൂതി ആക്രമണം: ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍കൂടി മരിച്ചു

Thumbnail
Publisher By     Staff Reporter
November 4, 2026



റിയാദ്: സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേരെ ഒക്ടോബര്‍ 10-നുണ്ടായ ഹൂതി ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരു ഇന്ത്യന്‍ പൗരന്‍ കൂടി മരണപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ ഷെയ്ഖ് സയ്യിദ് ആണ് മരിച്ചതെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ ഹൂതി ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി.

ഒക്ടോബര്‍ 10-ന് റിയാദ് വിമാനത്താവളത്തിനുനേരെ നടന്ന ശക്തമായ ഹൂതി ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും 309 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസഫ് അലി നേരത്തെ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ സംസ്‌കാരം റിയാദില്‍ തന്നെയാണ് നടത്തിയത്. പുതിയ മരണത്തോടെ റിയാദ് വിമാനത്താവള ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം രണ്ടായി.

ദമാം വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ ഉത്തര്‍പ്രദേശ് ഗോരക്പൂര്‍ സ്വദേശിയായ കമലേഷ് കുമാര്‍ പാണ്ഡെയും മരിച്ചിരുന്നു. ഇതോടെ സൗദിയില്‍ ഹൂതി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മൊത്തം ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം മൂന്നായി ഉയര്‍ന്നു.

മരണമടഞ്ഞ ഷെയ്ഖ് സയ്യിദിന്റെ കുടുംബത്തോട് ഇന്ത്യന്‍ എംബസി അനുശോചനം അറിയിച്ചു. അദ്ദേഹത്തിന് മികച്ച പരിചരണമാണ് നല്‍കിയിരുന്നതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണോ അതോ സൗദിയില്‍ തന്നെ സംസ്‌കരിക്കണോ എന്നതുസംബന്ധിച്ച് കുടുംബത്തിന്റെ ആഗ്രഹപ്രകാരമുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംബസി വ്യക്തമാക്കി.

Latest News

ചരിത്രം കുറിക്കാന്‍ ഹക്കീം ജെഫ്രീസ്; യു.എസ് ജനപ്രതിനിധി സഭയുടെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ സ്പീക്കറാകും
ചരിത്രം കുറിക്കാന്‍ ഹക്കീം ജെഫ്രീസ്; യു.എസ് ജനപ്രതിനിധി സഭയുടെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ സ്പീക്കറാകും
November 4, 2026
റിയാദിലെ ഹൂതി ആക്രമണം: ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍കൂടി മരിച്ചു
റിയാദിലെ ഹൂതി ആക്രമണം: ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍കൂടി മരിച്ചു
November 4, 2026
കൃഷിഭവന്‍ വളപ്പിലെ  നൂറ്റാണ്ടിലേറെ പഴക്കമുള്ള  പള്ളി നീക്കുമെന്ന് കേന്ദ്രം
കൃഷിഭവന്‍ വളപ്പിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി നീക്കുമെന്ന് കേന്ദ്രം
November 4, 2026
യു.എസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് തിരിച്ചടി; ഇറാന്‍ യുദ്ധം സ്വാധീനിച്ചെന്ന് ട്രംപ്; ജനവിധി അംഗീകരിച്ച് വൈറ്റ് ഹൗസ്
യു.എസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് തിരിച്ചടി; ഇറാന്‍ യുദ്ധം സ്വാധീനിച്ചെന്ന് ട്രംപ്; ജനവിധി അംഗീകരിച്ച് വൈറ്റ് ഹൗസ്
November 4, 2026
വന്‍ തിരിച്ചുവരവുമായി യുനൈറ്റഡ്, 17 മിനിറ്റില്‍ നാലു ഗോളടിച്ച് പി.എസ്.ജി
വന്‍ തിരിച്ചുവരവുമായി യുനൈറ്റഡ്, 17 മിനിറ്റില്‍ നാലു ഗോളടിച്ച് പി.എസ്.ജി
November 4, 2026
അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്
അനില്‍ മേനോന്‍ വോട്ട് ചെയ്തത് ബഹിരാകാശത്തിരുന്ന്
November 4, 2026
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്:  നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പ്: നഗരസഭകളില്‍ ടി.ഡി.പി മുന്നേറ്റം
November 4, 2026
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പര: മഴ കാരണം ടോസ് വൈകുന്നു
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പര: മഴ കാരണം ടോസ് വൈകുന്നു
November 4, 2026
ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
November 4, 2026
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം
November 4, 2026