l o a d i n g

ഗൾഫ്

യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേലില്‍ നീക്കം ശക്തം

Thumbnail
Publisher By     Staff Reporter
November 4, 2026



ജെറുസലേം: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കൈവരിച്ച മിന്നുന്ന വിജയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ആയുധമാക്കി രാഷ്ട്രീയ എതിരാളികള്‍. അമേരിക്കയുടെ പരമ്പരാഗത ദ്വികക്ഷി പിന്തുണ നെതന്യാഹു സ്വന്തം നിലപാടുകള്‍ മൂലം ഇല്ലാതാക്കിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അദ്ദേഹത്തെ പ്രധാനമന്ത്രി പദവിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.

യു.എസ് സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയതോടെ, ഇറാന്‍ യുദ്ധത്തിനെതിരെയുമുള്ള ജനവികാരമാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ഇസ്രായേലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. എങ്കിലും പ്രധാന എതിരാളിയായ ഗാഡി ഐസന്‍കോട്ടിനും തനിച്ചു കേവലഭൂരിപക്ഷം നേടാനായില്ല. തുടര്‍ന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വ്യാഴാഴ്ചയോടെ ഇരുനേതാക്കളുമായും ചര്‍ച്ച നടത്തി പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കും.

പതിറ്റാണ്ടുകളായി റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ നിന്ന് ഒരുപോലെ സഹായം നേടിയിരുന്ന ഇസ്രായേലിനെ, നെതന്യാഹു കേവലം റിപ്പബ്ലിക്കന്‍ പക്ഷത്തേക്ക് മാറ്റിയതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

അമേരിക്കന്‍ ജനവിധി പുറത്തുവന്നതിന് പിന്നാലെ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇസ്രായേലി പ്രതിപക്ഷ നേതാക്കള്‍ നടത്തിയത്.

'നെതന്യാഹു ഇനിയും പ്രധാനമന്ത്രിയായി തുടരുന്നത് ഇസ്രായേലിന് താങ്ങാനാകില്ല. അത് നമ്മുടെ സുരക്ഷയെ അപകടത്തിലാക്കുകയും ആഗോള തലത്തിലുള്ള നമ്മുടെ പദവിയെ തകര്‍ക്കുകയും ചെയ്യും' - സെന്‍ട്രിസ്റ്റ് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു. 'ഡെമോക്രാറ്റുകള്‍ക്കിടയിലും റിപ്പബ്ലിക്കന്‍മാര്‍ക്കിടയിലും നെതന്യാഹു എത്രത്തോളം ഒറ്റപ്പെട്ടു എന്നതിന്റെ തെളിവാണ് യു.എസ് തിരഞ്ഞെടുപ്പ് ഫലമെന്ന് യെയര്‍ ഗോലാന്‍ (ഡെമോക്രാറ്റ്‌സ് പാര്‍ട്ടി മേധാവി) പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന് നല്‍കിവരുന്ന നാല് ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക സൈനിക സഹായം നിര്‍ത്തിവെക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇസ്രായേലിനോടുള്ള യു.എസ് സമീപനത്തില്‍ കടുത്ത വ്യതിയാനമുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

വിദേശനയത്തില്‍ പ്രസിഡന്റിനാണ് കൂടുതല്‍ അധികാരമെങ്കിലും, ബജറ്റ് നീക്കിവെക്കലുകളിലൂടെയും കോണ്‍ഗ്രഷണല്‍ കമ്മിറ്റി അന്വേഷണങ്ങളിലൂടെയും ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പുതിയ ഡെമോക്രാറ്റിക് ഭൂരിപക്ഷത്തിന് സാധിക്കും. പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ നെതന്യാഹുവോ ഐസന്‍കോട്ടോ അധികാരത്തിലെത്തിയാലും അമേരിക്കയുമായുള്ള നയതന്ത്രബന്ധം പഴയപടി സ്ഥാപിച്ചെടുക്കുക വലിയ വെല്ലുവിളിയാകും.

Latest News

 ജിസാന്‍ സബിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പെരുമുഖത്തിന് യാത്രയയപ്പ് നല്‍കി
ജിസാന്‍ സബിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പെരുമുഖത്തിന് യാത്രയയപ്പ് നല്‍കി
November 4, 2026
 രണ്ടു മലയാളികള്‍ സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
രണ്ടു മലയാളികള്‍ സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
November 4, 2026
കാരുണ്യത്തിന്റെ തണല്‍ ഇനി സംസ്ഥാനത്തുടനീളം; ഡോ. വി. ഇദ്രീസ് സാമൂഹിക സുരക്ഷാ മിഷന്‍ തലപ്പത്തേക്ക്
കാരുണ്യത്തിന്റെ തണല്‍ ഇനി സംസ്ഥാനത്തുടനീളം; ഡോ. വി. ഇദ്രീസ് സാമൂഹിക സുരക്ഷാ മിഷന്‍ തലപ്പത്തേക്ക്
November 4, 2026
 ഇറാന്‍ യുദ്ധമാണ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് തുറന്നുസമ്മതിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്
ഇറാന്‍ യുദ്ധമാണ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് തുറന്നുസമ്മതിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്
November 4, 2026
വര്‍ഷങ്ങളോളം കപ്പലില്‍ ജീവിക്കാന്‍ ലക്ഷങ്ങള്‍ നല്‍കിയ യാത്രക്കാരെ ഇറക്കിവിട്ടു; 'വില്ലാ വീ ഒഡീസി' യാത്ര അവസാനിപ്പിച്ചു
വര്‍ഷങ്ങളോളം കപ്പലില്‍ ജീവിക്കാന്‍ ലക്ഷങ്ങള്‍ നല്‍കിയ യാത്രക്കാരെ ഇറക്കിവിട്ടു; 'വില്ലാ വീ ഒഡീസി' യാത്ര അവസാനിപ്പിച്ചു
November 4, 2026
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രഥമ പൊതുയോഗം ചേര്‍ന്നു
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രഥമ പൊതുയോഗം ചേര്‍ന്നു
November 4, 2026
യൂറോപ്പിനെ നടുക്കി 'ഫ്രിഡ്ജ് ഹാക്കിംഗ്'; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ ഭക്ഷ്യനാശം, സൈബര്‍ സുരക്ഷാ ജാഗ്രത
യൂറോപ്പിനെ നടുക്കി 'ഫ്രിഡ്ജ് ഹാക്കിംഗ്'; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ ഭക്ഷ്യനാശം, സൈബര്‍ സുരക്ഷാ ജാഗ്രത
November 4, 2026
 വനിതകള്‍ക്കായി ഡബ്ലു.എം.സി. അല്‍ ഖോബാര്‍ പ്രൊവിന്‍സ് 'Rediscover You' ശില്‍പശാല സംഘടിപ്പിച്ചു
വനിതകള്‍ക്കായി ഡബ്ലു.എം.സി. അല്‍ ഖോബാര്‍ പ്രൊവിന്‍സ് 'Rediscover You' ശില്‍പശാല സംഘടിപ്പിച്ചു
November 4, 2026
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേലില്‍ നീക്കം ശക്തം
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേലില്‍ നീക്കം ശക്തം
November 4, 2026
അബ്ദുള്‍ എല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന് കര്‍ണാടക ഭട്കല്‍ ബന്ധം
അബ്ദുള്‍ എല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന് കര്‍ണാടക ഭട്കല്‍ ബന്ധം
November 4, 2026