l o a d i n g

ഗൾഫ്

പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രഥമ പൊതുയോഗം ചേര്‍ന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 4, 2026

പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറത്തിന്റെ പ്രഥമ പൊതുയോഗം 2026 നവംബര്‍ 2-ന് ഓണ്‍ലൈനായി ചേര്‍ന്നു. ചെയര്‍മാന്‍ പീറ്റര്‍ വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം യൂറോപ്പ് മേഖലയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഐ.ടി വിദഗ്ദ്ധനുമായ നിബു മാരറ്റ് തോമസ് ഉദ്ഘാടനം ചെയ്തു.

പാലക്കാട് അട്ടപ്പാടി സെന്റ് തോമസ് ആശ്രമം മിഷന്‍ സെന്ററിലെ വര്‍ഗ്ഗീസ് ജോസഫ് അച്ചന്റെ ആശീര്‍വാദ പ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ ആശംസകള്‍ അര്‍പ്പിച്ചു. തിരുവല്ല എം.എല്‍.എ അഡ്വ. മാത്യൂസ് റ്റി. വര്‍ഗ്ഗീസ് (വര്‍ഗ്ഗീസ് മാമ്മന്‍), ഷിഹാബ് കൊട്ടുകാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

'പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുകയും തങ്ങള്‍ നേരിടുന്ന അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പ്രവാസികള്‍ക്കിടയില്‍ പരസ്പര സഹകരണവും കൈത്താങ്ങും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാണിച്ചു.

മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ പ്രമുഖ കൗണ്‍സിലര്‍ ഡോ. ഫൗസീന തക്ബീര്‍ മാനസികാരോഗ്യ പരിപാലനത്തെക്കുറിച്ച് കൗണ്‍സിലിംഗ് നല്‍കി. യോഗ അധ്യാപകനും പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ (മിത്ര) പ്രസിഡന്റുമായ നൗഷാദ് ചിറ്റാര്‍ പ്രാണഹീലിങ്ങിന്റെ പ്രാഥമിക പരിശീലനം നല്‍കി.

പ്രവാസികളും നാട്ടില്‍ തിരിച്ചെത്തിയ പ്രമുഖ സാമൂഹിക-സാംസ്‌കാരിക നേതാക്കളുമായ ബിനു ഐസക് രാജു, തലത്ത് പൂവച്ചല്‍, ബഷീര്‍ ചേര്‍ത്തല, വര്‍ഗീസ് ഡാനിയേല്‍, നിബു വര്‍ഗീസ്, ഷിബു ഉസ്മാന്‍, നിഹാസ് പാനൂര്‍, വി.എം. മെഹബൂബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗഫൂര്‍ കൊയിലാണ്ടി സ്വാഗതവും രമേഷ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.

Latest News

 ജിസാന്‍ സബിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പെരുമുഖത്തിന് യാത്രയയപ്പ് നല്‍കി
ജിസാന്‍ സബിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പെരുമുഖത്തിന് യാത്രയയപ്പ് നല്‍കി
November 4, 2026
 രണ്ടു മലയാളികള്‍ സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
രണ്ടു മലയാളികള്‍ സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
November 4, 2026
കാരുണ്യത്തിന്റെ തണല്‍ ഇനി സംസ്ഥാനത്തുടനീളം; ഡോ. വി. ഇദ്രീസ് സാമൂഹിക സുരക്ഷാ മിഷന്‍ തലപ്പത്തേക്ക്
കാരുണ്യത്തിന്റെ തണല്‍ ഇനി സംസ്ഥാനത്തുടനീളം; ഡോ. വി. ഇദ്രീസ് സാമൂഹിക സുരക്ഷാ മിഷന്‍ തലപ്പത്തേക്ക്
November 4, 2026
 ഇറാന്‍ യുദ്ധമാണ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് തുറന്നുസമ്മതിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്
ഇറാന്‍ യുദ്ധമാണ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് തുറന്നുസമ്മതിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്
November 4, 2026
വര്‍ഷങ്ങളോളം കപ്പലില്‍ ജീവിക്കാന്‍ ലക്ഷങ്ങള്‍ നല്‍കിയ യാത്രക്കാരെ ഇറക്കിവിട്ടു; 'വില്ലാ വീ ഒഡീസി' യാത്ര അവസാനിപ്പിച്ചു
വര്‍ഷങ്ങളോളം കപ്പലില്‍ ജീവിക്കാന്‍ ലക്ഷങ്ങള്‍ നല്‍കിയ യാത്രക്കാരെ ഇറക്കിവിട്ടു; 'വില്ലാ വീ ഒഡീസി' യാത്ര അവസാനിപ്പിച്ചു
November 4, 2026
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രഥമ പൊതുയോഗം ചേര്‍ന്നു
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രഥമ പൊതുയോഗം ചേര്‍ന്നു
November 4, 2026
യൂറോപ്പിനെ നടുക്കി 'ഫ്രിഡ്ജ് ഹാക്കിംഗ്'; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ ഭക്ഷ്യനാശം, സൈബര്‍ സുരക്ഷാ ജാഗ്രത
യൂറോപ്പിനെ നടുക്കി 'ഫ്രിഡ്ജ് ഹാക്കിംഗ്'; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ ഭക്ഷ്യനാശം, സൈബര്‍ സുരക്ഷാ ജാഗ്രത
November 4, 2026
 വനിതകള്‍ക്കായി ഡബ്ലു.എം.സി. അല്‍ ഖോബാര്‍ പ്രൊവിന്‍സ് 'Rediscover You' ശില്‍പശാല സംഘടിപ്പിച്ചു
വനിതകള്‍ക്കായി ഡബ്ലു.എം.സി. അല്‍ ഖോബാര്‍ പ്രൊവിന്‍സ് 'Rediscover You' ശില്‍പശാല സംഘടിപ്പിച്ചു
November 4, 2026
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേലില്‍ നീക്കം ശക്തം
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേലില്‍ നീക്കം ശക്തം
November 4, 2026
അബ്ദുള്‍ എല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന് കര്‍ണാടക ഭട്കല്‍ ബന്ധം
അബ്ദുള്‍ എല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന് കര്‍ണാടക ഭട്കല്‍ ബന്ധം
November 4, 2026