l o a d i n g

ഗൾഫ്

രണ്ടു മലയാളികള്‍ സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

Thumbnail

ഷാബു, മുഹമ്മദ് അബ്ദുറഹ്‌മാന്‍

Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 4, 2026


റിയാദ് / ഉംലുജ്: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ അന്തരിച്ചു. പത്തനംതിട്ട ആയൂര്‍ സ്വദേശി ഷാബു (54), കൊല്ലം കുണ്ടറ സ്വദേശി മുഹമ്മദ് അബ്ദുറഹ്‌മാന്‍ (61) എന്നിവരാണ് മരിച്ചത്.

ആയൂര്‍ നോര്‍ത്ത് വെള്ളിയറ വടക്കേകരവീട്ടില്‍ ഷാബു (54) സൗദിയിലെ ഉംലുജിലാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച ഇദ്ദേഹത്തെ ഉംലുജ് റെഡ് സീ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.

ഉംലുജ് റെഡ് സീ പ്രൊജക്ടുമായി ബന്ധപ്പെട്ട് 'അലുമാകോ' കമ്പനിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. മാതാപിതാക്കള്‍: വടക്കേകരവീട് രാഘവന്‍, വിജയമ്മ. ഭാര്യ: ശ്രീകല കുമാരി.

റെഡ് സീ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സി.സി.ഡബ്ല്യു.സി അംഗം സിറാജ് എറണാകുളം, സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി കരയാട്, ആഷിക് പൂനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

മൂന്ന് പതിറ്റാണ്ടുകാലമായി റിയാദില്‍ പ്രവാസിയായ കൊല്ലം കുണ്ടറ പള്ളിമണ്‍ റോഡ് വിള പുത്തന്‍വീട്ടില്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ (61) ആണ് റിയാദില്‍ നിര്യാതനായത്. ചൊവ്വാഴ്ച ജോലിസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ റെഡ് ക്രസന്റ് സംഘമെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. റിയാദിലെ ബൂഫിയയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം കേളി കലാ-സാംസ്‌കാരിക വേദി റിയാദ് സനാഇയ്യ അര്‍ബൈന്‍ ഏരിയയിലെ ബ്രിഡ്ജ് യൂണിറ്റ് അംഗവുമായിരുന്നു.

മാതാപിതാക്കള്‍: പരേതരായ മുഹമ്മദ് കുഞ്ഞ്, റംല ബീവി. ഭാര്യ: നബീസത്ത് ബീവി. മക്കള്‍: സുധീന, സുധീര്‍.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ക്കായി കേളി കലാ-സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.



Latest News

 ജിസാന്‍ സബിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പെരുമുഖത്തിന് യാത്രയയപ്പ് നല്‍കി
ജിസാന്‍ സബിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പെരുമുഖത്തിന് യാത്രയയപ്പ് നല്‍കി
November 4, 2026
 രണ്ടു മലയാളികള്‍ സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
രണ്ടു മലയാളികള്‍ സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
November 4, 2026
കാരുണ്യത്തിന്റെ തണല്‍ ഇനി സംസ്ഥാനത്തുടനീളം; ഡോ. വി. ഇദ്രീസ് സാമൂഹിക സുരക്ഷാ മിഷന്‍ തലപ്പത്തേക്ക്
കാരുണ്യത്തിന്റെ തണല്‍ ഇനി സംസ്ഥാനത്തുടനീളം; ഡോ. വി. ഇദ്രീസ് സാമൂഹിക സുരക്ഷാ മിഷന്‍ തലപ്പത്തേക്ക്
November 4, 2026
 ഇറാന്‍ യുദ്ധമാണ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് തുറന്നുസമ്മതിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്
ഇറാന്‍ യുദ്ധമാണ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് തുറന്നുസമ്മതിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്
November 4, 2026
വര്‍ഷങ്ങളോളം കപ്പലില്‍ ജീവിക്കാന്‍ ലക്ഷങ്ങള്‍ നല്‍കിയ യാത്രക്കാരെ ഇറക്കിവിട്ടു; 'വില്ലാ വീ ഒഡീസി' യാത്ര അവസാനിപ്പിച്ചു
വര്‍ഷങ്ങളോളം കപ്പലില്‍ ജീവിക്കാന്‍ ലക്ഷങ്ങള്‍ നല്‍കിയ യാത്രക്കാരെ ഇറക്കിവിട്ടു; 'വില്ലാ വീ ഒഡീസി' യാത്ര അവസാനിപ്പിച്ചു
November 4, 2026
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രഥമ പൊതുയോഗം ചേര്‍ന്നു
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രഥമ പൊതുയോഗം ചേര്‍ന്നു
November 4, 2026
യൂറോപ്പിനെ നടുക്കി 'ഫ്രിഡ്ജ് ഹാക്കിംഗ്'; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ ഭക്ഷ്യനാശം, സൈബര്‍ സുരക്ഷാ ജാഗ്രത
യൂറോപ്പിനെ നടുക്കി 'ഫ്രിഡ്ജ് ഹാക്കിംഗ്'; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ ഭക്ഷ്യനാശം, സൈബര്‍ സുരക്ഷാ ജാഗ്രത
November 4, 2026
 വനിതകള്‍ക്കായി ഡബ്ലു.എം.സി. അല്‍ ഖോബാര്‍ പ്രൊവിന്‍സ് 'Rediscover You' ശില്‍പശാല സംഘടിപ്പിച്ചു
വനിതകള്‍ക്കായി ഡബ്ലു.എം.സി. അല്‍ ഖോബാര്‍ പ്രൊവിന്‍സ് 'Rediscover You' ശില്‍പശാല സംഘടിപ്പിച്ചു
November 4, 2026
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേലില്‍ നീക്കം ശക്തം
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേലില്‍ നീക്കം ശക്തം
November 4, 2026
അബ്ദുള്‍ എല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന് കര്‍ണാടക ഭട്കല്‍ ബന്ധം
അബ്ദുള്‍ എല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന് കര്‍ണാടക ഭട്കല്‍ ബന്ധം
November 4, 2026