l o a d i n g

ഇന്ത്യ

മുംബൈയില്‍നിന്ന് നവി മുംബൈയിലേക്ക് വിമാന സര്‍വീസുകള്‍ മാറ്റുന്നു

Thumbnail
Publisher By     Staff Reporter
November 6, 2026



മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സി.എസ്.എം.ഐ.എ.) ടെര്‍മിനല്‍ 1 നവീകരണത്തിന്റെ ഭാഗമായി 12 അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (എന്‍.എം.ഐ.എ.) മാറ്റും. 2027 മാര്‍ച്ച് അവസാനം മുതലാണ് മാറ്റം നടപ്പാക്കുക. 2027ലെ വേനല്‍ക്കാല ഷെഡ്യൂളിലേക്കുള്ള സ്ലോട്ട് അനുവദിക്കല്‍ മുംബൈ വിമാനത്താവളം പൂര്‍ത്തിയാക്കി.
വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന 50 അന്താരാഷ്ട്ര വിമാനക്കമ്പനികളില്‍ 38 എണ്ണത്തിനാണ് വേനല്‍ക്കാല ഷെഡ്യൂളിലേക്ക് സ്ലോട്ടുകള്‍ അനുവദിച്ചത്. ശേഷിക്കുന്ന 12 കമ്പനികള്‍ക്ക് മുംബൈയില്‍ സ്ലോട്ടുകള്‍ അനുവദിച്ചിട്ടില്ല. ഇവയുടെ 14 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിദിനം ഏകദേശം 16 സര്‍വീസുകളാണ് നവി മുംബൈയിലേക്ക് മാറ്റുക.
ഈ ക്രമീകരണത്തിലൂടെ മുംബൈ വിമാനത്താവളത്തിലെ നിലവിലെ ഗതാഗതശേഷിയുടെ 91 ശതമാനത്തോളം നിലനിര്‍ത്താനാകുമെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിവര്‍ഷം ഏകദേശം 50 ലക്ഷം യാത്രക്കാരുടെ യാത്രകള്‍ പുതിയ വിമാനത്താവളത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.
നേരത്തേ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ എയര്‍ തുടങ്ങിയ ഇന്ത്യന്‍ വിമാനക്കമ്പനികളും 14 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ നവി മുംബൈയിലേക്ക് മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സ്ലോട്ട് അനുവദിച്ചതെന്ന് മുംബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ടെര്‍മിനല്‍ 1ന്റെ നവീകരണത്തിനും വിപുലീകരണത്തിനും ആവശ്യമായ സ്ഥലം ഒരുക്കുകയാണ് വിമാനസര്‍വീസുകള്‍ മാറ്റുന്നതിന്റെ ലക്ഷ്യം. നിലവില്‍ പ്രതിവര്‍ഷം 1.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ടെര്‍മിനലിന്റെ ശേഷി രണ്ട് കോടിയായി ഉയര്‍ത്തും.
2027 ജനുവരിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. നവീകരിച്ച ടെര്‍മിനല്‍ 2029 മാര്‍ച്ചോടെ പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യം. നാല് നിലകളിലായുള്ള വിപുലീകരണത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്കായി നാല് അധിക ബസ് ബോര്‍ഡിങ് ഗേറ്റുകള്‍ ഒരുക്കും. യാത്രക്കാരുടെ പരിശോധന, സുരക്ഷാ പരിശോധന, ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും വിപുലീകരിക്കും.
1964ല്‍ പ്രവര്‍ത്തനം ആരംഭിച്ച ടെര്‍മിനല്‍ 1ന് പ്രതിവര്‍ഷം 1.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. ടെര്‍മിനലിന്റെ പഴക്കം ചെന്ന ഘടനയെക്കുറിച്ച് 2017ല്‍ സ്ട്രക്വെല്‍ നടത്തിയ പരിശോധനയിലും 2024ല്‍ ഐ.ഐ.ടി. ബോംബെ നടത്തിയ പരിശോധനയിലും ആശങ്കകള്‍ രേഖപ്പെടുത്തിയിരുന്നു.
2027 ഏപ്രിലില്‍ പൊളിച്ചുനീക്കല്‍ ആരംഭിക്കാനും തുടര്‍ന്ന് ഘട്ടംഘട്ടമായി പുനര്‍നിര്‍മാണം നടത്താനുമാണ് തീരുമാനം.
വിമാനക്കമ്പനികള്‍ക്ക് നേരത്തേ അനുവദിച്ചിരുന്ന സ്ലോട്ടുകള്‍ താല്‍ക്കാലിക മാറ്റത്തിനിടെ നഷ്ടപ്പെടില്ലെന്നും നവീകരണം പൂര്‍ത്തിയായാല്‍ അവ പുനഃസ്ഥാപിക്കുമെന്നും സി.എസ്.എം.ഐ.എ. അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ദീര്‍ഘകാല സര്‍വീസ് ക്രമീകരണങ്ങളെ ബാധിക്കാതെയാണ് മാറ്റം നടപ്പാക്കുകയെന്നാണ് വിമാനത്താവളത്തിന്റെ നിലപാട്.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026