l o a d i n g

ഇന്ത്യ

പവാറിനെ സന്ദര്‍ശിച്ച് പ്രഫുല്‍ പട്ടേല്‍, എന്‍.സി.പി ലയന നീക്കങ്ങള്‍ സജീവം

Thumbnail
Publisher By     Staff Reporter
November 7, 2026


മുംബൈ: എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരദ് പവാറിനെ എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പവാറിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പരിശോധനകള്‍ പൂര്‍ത്തിയാക്കി ഒന്നോ രണ്ടോ ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
85കാരനായ ശരദ് പവാറിനെ ബുധനാഴ്ചയാണ് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ ചികിത്സയിലായിരുന്ന അദ്ദേഹം പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് മുംബൈയിലേക്ക് മാറ്റിയത്.
എന്‍.സി.പിയുടെ രണ്ട് വിഭാഗങ്ങള്‍ ലയിക്കുമെന്നും ശരദ് പവാര്‍ പക്ഷം എന്‍.ഡി.എയില്‍ ചേരുമെന്നും പവാറിന്റെ മകള്‍ സുപ്രിയ സൂലെ കേന്ദ്ര മന്ത്രിസഭയില്‍ ചേരുമെന്നുമുള്ള ഊഹാപോഹങ്ങള്‍ക്കിടെയാണ് പ്രഫുല്‍ പട്ടേലിന്റെ കൂടിക്കാഴ്ച. സന്ദര്‍ശനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പ്രഫുല്‍ പട്ടേല്‍ വിശദീകരിച്ചു. ശരദ് പവാറിനെയും മകള്‍ സുപ്രിയ സുലെയെയും താന്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. കുടുംബബന്ധം നിലനില്‍ക്കുന്നതിനാലാണ് സന്ദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നെന്ന അഭ്യൂഹങ്ങളും പട്ടേല്‍ തള്ളി. രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള സ്ഥലമല്ല ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി പ്രഫുല്‍ പട്ടേലും എന്‍സിപിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് പവാറിനെ പ്രഫുല്‍ പട്ടേല്‍ സന്ദര്‍ശിച്ചത്. പവാറിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സുഖ വിവരങ്ങള്‍ അന്വേഷിച്ചതും സുപ്രിയ സൂലെ ഇനി രാജ്യത്തിന്റെ കാര്യങ്ങള്‍ നോക്കുമെന്ന് അറിയിച്ചതും വലിയ വാര്‍ത്തയായിരുന്നു. എന്‍സിപി അധ്യക്ഷ സുനേത്ര പവാറും മക്കളായ പാര്‍ഥ്, ജയ് എന്നിവരും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ഥ് പവാറിന്റെ പാര്‍ട്ടിയിലെ സ്വാധീനം വര്‍ധിക്കുന്നതില്‍ എന്‍സിപി നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്ച.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026