l o a d i n g

ഗൾഫ്

സൂഫിസത്തിന്റെ പ്രചാരകര്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ -ഡോ. യാസിര്‍ ബിന്‍ ഹംസ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2026


ജിദ്ദ: ആഗോളതലത്തില്‍ ഇസ്ലാമിനെ സൂഫിസത്തിന്റെ ലേബലില്‍ അവതരിപ്പിച്ച്, അവരാണ് യഥാര്‍ത്ഥ മുസ്ലിംകള്‍ എന്ന് പ്രചരിപ്പിച്ച് വിശ്വാസികളെ സൂഫിസത്തിന്റെ ആശയധാരയില്‍ മയക്കിക്കിടത്താന്‍ ശ്രമിക്കുന്നവര്‍ ഇസ്ലാമിന്റെ ശത്രുക്കളാണെന്ന് പ്രമുഖ പണ്ഡിതനും മദീന തൈബ സര്‍വകലാശാല മുന്‍ പ്രൊഫസറുമായ ഡോ. യാസിര്‍ ബിന്‍ ഹംസ അഭിപ്രായപ്പെട്ടു. സൂഫിസം അഹ്ലുസ്സുന്നക്ക് പരിചയമില്ലാത്ത വികല ആശയങ്ങളുടെയും ആചാരങ്ങളുടെയും സങ്കേതമാണെന്നും അതിന് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിദ്ദാ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റി (ജെ.ഡി.സി.സി.) ഹയ്യു തയ്സീറിലെ സൗത് ദഅവാ സെന്ററുമായി സഹകരിച്ച് നടത്തിയ വൈജ്ഞാനിക സംഗമത്തില്‍ 'സൂഫിസം; അഹ്ലുസ്സുന്നയുടെ നിലപാട്' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലും ഭരണകൂടത്തിന്റെയടക്കം ഒത്താശയോടെ സൂഫിസത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രമാണങ്ങളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദുര്‍വ്യാഖ്യാനിച്ച്, പ്രമാണവിരുദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആട്ടവും പാട്ടും സംഗീതവും ലഹരിയും കോര്‍ത്തിണക്കി സ്രഷ്ടാവും സൃഷ്ടിയും ഒന്നാണെന്ന അദ്വൈത സിദ്ധാന്തത്തിലേക്ക് വിശ്വാസികളെ വഴിനടത്താന്‍ ശ്രമിക്കുന്ന ആധുനിക സൂഫിസത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ പൂര്‍വസൂരികളുടെ മാര്‍ഗത്തെയാണ് നിഷേധിക്കാന്‍ ശ്രമിക്കുന്നത്. ഈ കാലഘട്ടത്തില്‍ താന്‍ സൂഫിയാണെന്ന് വാദിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നവര്‍ക്ക് സലഫികളാണെന്ന് പറയാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാര്‍ത്ഥത്തില്‍ 'സൂഫി' എന്ന പ്രയോഗത്തിന് ഫിലോസഫിയുമായി യാതൊരു ബന്ധവുമില്ല. മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്ന ഇത്തരം വികലവിശ്വാസം പേറുന്നവര്‍ ഭൗതികവിരക്തി പ്രകടമാക്കാന്‍ സ്ഥിരമായി 'സൂഫ്' (കമ്പിളി) വസ്ത്രങ്ങള്‍ മാത്രം ധരിക്കുകയും, അതടിസ്ഥാനത്തില്‍ സൂഫ് അഥവാ കമ്പിളി എന്ന പദത്തിലേക്ക് ചേര്‍ത്ത് വിളിക്കപ്പെടുകയുമാണുണ്ടായത് എന്ന് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയെ പോലുള്ള പണ്ഡിതന്മാരുടെ ഉദ്ധരണികള്‍ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചു. സൂഫിസമെന്ന ഓമനപ്പേരിട്ട് ഇസ്ലാമിന്റെ പേരില്‍ പുതിയ ലിബറല്‍ ചിന്തകള്‍ കടത്തിക്കൂട്ടാന്‍ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ് യാഥാര്‍ത്ഥ്യം മനസ്സിലാക്കാനും ശരിയായ വിശ്വാസത്തിലേക്ക് മടങ്ങാനും വിശ്വാസികള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

സൗത് ദഅവാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി തൈസീര്‍ ജാലിയാത് ദഅവാ വിഭാഗം മേധാവി ശൈഖ് സഈദ് ഉദ്ഘാടനം ചെയ്തു. ജെ.ഡി.സി.സി. പ്രസിഡന്റ് സുനീര്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അനസ് ബിന്‍ മാലിക് മദ്രസ പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് സുല്ലമി ആമുഖ ഭാഷണം നിര്‍വഹിച്ചു. സല്‍മാന്‍ ബാലുശ്ശേരി, യൂസുഫ് ചോലക്കല്‍, നൗഫല്‍ പീടിയേക്കല്‍, അബ്ദുല്‍ ജബ്ബാര്‍ തിരൂരങ്ങാടി, അബ്ദുല്‍ ഗനി ചെംനാട്, റൗനഖ് പുത്തൂര്‍ പള്ളിക്കല്‍, അബ്ബാസ് പുല്‍പ്പറ്റ, സത്താര്‍ അല്‍ ഹികമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജെ.ഡി.സി.സി. ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട് നന്ദി പറഞ്ഞു.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026