l o a d i n g

ഗൾഫ്

94 സാങ്കേതിക എഞ്ചിനീയറിംഗ് തസ്തികകളിലെ സൗദിവല്‍ക്കരണ നിരക്ക് 35 ശതമാനമായി ഉയര്‍ത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2026

റിയാദ്: സ്വകാര്യ മേഖലയിലെ 94 സാങ്കേതിക എഞ്ചിനീയറിംഗ് തസ്തികകളിലെ സൗദിവല്‍ക്കരണ നിരക്ക് 35 ശതമാനമായി ഉയര്‍ത്തിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയവും സംയുക്തമായി പ്രഖ്യാപിച്ചു. 2027 മെയ് 9 മുതല്‍ ഈ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും.

തൊഴില്‍ വിപണി തന്ത്രത്തിന്റെയും സൗദി വിഷന്‍ 2030-ന്റെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, സ്‌പെഷ്യലൈസ്ഡ് തൊഴിലുകളില്‍ സൗദിവല്‍ക്കരണം വ്യാപിപ്പിക്കുക, ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക, തൊഴില്‍ വിപണിയിലെ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കുന്നത്.

പുതിയ തീരുമനപ്രകാരം, ലക്ഷ്യമിട്ട തസ്തികകളില്‍ അഞ്ചോ അതിലധികമോ ജീവനക്കാരെ ജോലിക്കു നിര്‍ത്തിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ 35 ശതമാനം സൗദിവല്‍ക്കരണ നിരക്ക് പാലിക്കേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ തലത്തിലായിരിക്കും ഇത് കണക്കാക്കുക. ഇതിനുമുമ്പ്, 2025 ജൂലൈ 27 മുതല്‍ ഈ തസ്തികകളില്‍ 30 ശതമാനം സൗദിവല്‍ക്കരണം മന്ത്രാലയം നടപ്പിലാക്കിയിരുന്നു.

സിവില്‍ എഞ്ചിനീയറിംഗ് ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ടെക്‌നീഷ്യന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ടെക്‌നീഷ്യന്‍, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ടെക്‌നീഷ്യന്‍, സര്‍വേയിംഗ് ടെക്‌നീഷ്യന്‍, മെക്കാനിക്കല്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്സ്മാന്‍ തുടങ്ങി വിവിധ എഞ്ചിനീയറിംഗ്-സാങ്കേതിക തസ്തികകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സൗദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് പ്രകാരമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം നടപ്പിലാക്കാന്‍ ആവശ്യമായ വിവിധ പ്രോത്സാഹനങ്ങളും പിന്തുണകളും മാനവ വിഭവശേഷി മന്ത്രാലയം വാഗ്ദാനം ചെയ്യുന്നുണ്ട്. റിക്രൂട്ട്മെന്റ്, പരിശീലനം, യോഗ്യത നേടല്‍, തൊഴില്‍ സ്ഥിരത എന്നിവയില്‍ ആവശ്യമായ സഹായങ്ങളും മന്ത്രാലയത്തിന്റെ സൗദിവല്‍ക്കരണ പിന്തുണാ പദ്ധതികളുടെ മുന്‍ഗണനയും ഇതിലൂടെ ലഭ്യമാകും.

നിയമത്തിന്റെ വിശദാംശങ്ങളും ഉള്‍പ്പെട്ടിരിക്കുന്ന തസ്തികകളും നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അടങ്ങിയ പ്രൊസീജറല്‍ ഗൈഡ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലുടമകള്‍ക്ക് തങ്ങളുടെ ബാധ്യതകള്‍ കൃത്യമായി മനസ്സിലാക്കാനും നിയമം പാലിക്കാനും ഇത് സഹായകരമാകും.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026