ജിദ്ദ: ദീര്‍ഘകാലം ജിദ്ദയിലെ മത-സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവും ജിദ്ദ ഇസ്ലാമിക് സെന്റര്‍ ഭാരവാഹിയുമായിരുന്ന പ്രമുഖ പണ്ഡിതന് അലി മൗലവി നാട്ടുകല്‍ (52) നാട്ടിലെ വസതിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം നാട്ടുകല്‍ മഹല്ല് വൈസ് പ്രസിഡന്റ് ഐ.എന്‍.ഐ.സി കോളേജ് വര്‍ക്കിങ് സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മൃതദേഹം ഇന്ന് (തിങ്കള്‍) വൈകുന്നേരം 3 മണിക്ക് നാട്ടുകല്‍ ജുമാമസ്ജിദില്‍ ജനാസ നമസ്കാരത്തിന് ശേഷം ഖബറടക്കും.
പരേതനായ ചേങ്ങോടന്‍ കമ്മുക്കുട്ടിയുടെ മകനാണ്. കിഴിശ്ശേരിയിലെ അല്‍ ഹാജ് കെ.വി. മൗലവിയുടെ മകള്‍ കുന്നംവള്ളി ഉമ്മുഹാനിയാണ് ഭാര്യ. മക്കള്‍: ത്വാഹ മുര്‍ഷിദ്, മുഷ്രിഫ, മെഹറൂഫ, മുഹീനുദ്ദീന്‍. മരുമക്കള്‍: കല്ലടി ഷാന (മണ്ണാര്‍ക്കാട്), എറോപ്പാലി റിയാസ് വാഫി (അലനല്ലൂര്‍).
Related News