l o a d i n g

ഗൾഫ്

പ്രവാസി ക്ഷേമനിധി കുടിശ്ശിക പിഴയില്ലാതെ അടയ്ക്കാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം; അനുകൂല നിലപാടുമായി സര്‍ക്കാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2026


ജിദ്ദ: പ്രവാസി ക്ഷേമനിധിയില്‍ അംശദായം മുടങ്ങിപ്പോയ സാധാരണക്കാരായ പ്രവാസികള്‍ക്ക് പിഴയില്ലാതെ കുടിശ്ശിക തുക അടച്ചുതീര്‍ക്കാന്‍ അവസരമൊരുക്കണമെന്നത് ഉള്‍പ്പെടെയുള്ള പ്രവാസി ജീവല്‍പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഒ.ഐ.സി.സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കെ.ടി.എ. മുനീര്‍ നല്‍കിയ നിവേദനം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്വീകരിച്ച അതീവ താല്പര്യത്തോടെയുള്ള അനുഭാവപൂര്‍ണ്ണമായ സമീപനത്തെ തുടര്‍ന്ന്, നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലേക്ക് കത്ത് സമര്‍പ്പിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചു. പ്രവാസികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വലിയ താല്പര്യത്തോടെയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സമഗ്ര നിവേദനം സമര്‍പ്പിച്ചത്.

ജോലിനഷ്ടം മൂലമോ മറ്റ് സാമ്പത്തിക പ്രതിസന്ധികള്‍ മൂലമോ കൃത്യസമയത്ത് വിഹിതം അടയ്ക്കാന്‍ കഴിയാതെപോയ പ്രവാസികള്‍ക്ക് യാതൊരുവിധ പിഴയും കൂടാതെ കുടിശ്ശിക വിഹിതം അടച്ചുതീര്‍ക്കാന്‍ അടിയന്തര അവസരം നല്‍കണതായിരുന്നു പ്രധാന ആവശ്യം. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ തുക ഇന്നത്തെ ഉയര്‍ന്ന ജീവിതച്ചെലവിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുകയും അംഗത്വത്തിനുള്ള പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കുകയും വേണം. മരണാനന്തര സഹായം, പെണ്‍മക്കളുടെ വിവാഹ ധനസഹായം, ചികിത്സാ സഹായം എന്നിവ യാതൊരു കാലതാമസവുമില്ലാതെ വേഗത്തില്‍ ലഭ്യമാക്കണം. വിദേശത്തുനിന്നുതന്നെ മൊബൈല്‍ ആപ്പുകള്‍ വഴി സുതാര്യമായി വിഹിതം അടയ്ക്കാനുള്ള ഡിജിറ്റല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.

ഗള്‍ഫിലെ കമ്പനികള്‍ പൂട്ടുന്നതുമൂലവും മറ്റ് പ്രതിസന്ധികള്‍ കാരണവും പെട്ടെന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന തൊഴിലാളികള്‍ക്ക് 6 മാസത്തേക്ക് അടിയന്തര സാമ്പത്തിക സഹായവും പുനരധിവാസവും ഉറപ്പാക്കണം. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഈടാക്കി നല്‍കാന്‍ നിയമസഹായവും നൈപുണ്യ പരിശീലനവും നല്‍കണം. ഉത്സവ-അവധി സീസണുകളില്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിത നിരക്ക് നിയന്ത്രിക്കാന്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കണം. പ്രവാസികള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പകളുടെ കടുത്ത ബാങ്ക് നിബന്ധനകളും ചുവപ്പുനാടകളും ഒഴിവാക്കി നടപടികള്‍ ലളിതമാക്കണം.

പ്രവാസി നിക്ഷേപങ്ങള്‍ക്കായി പ്രത്യേക ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പ്പറേഷനും സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളും രൂപീകരിക്കണം. വാര്‍ദ്ധക്യത്തിലും രോഗാവസ്ഥയിലും നാട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള കെയര്‍ ഹോമുകള്‍ സ്ഥാപിക്കണം. പ്രവാസി പോലീസ് സ്റ്റേഷനുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുക, എന്‍.ആര്‍.ഐ കമ്മീഷന്‍ നിയമം പരിഷ്‌കരിക്കുക, വിദേശത്ത് ചെറിയ നിയമക്കുരുക്കുകളില്‍ പെടുന്നവര്‍ക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ പ്രാദേശിക നിയമവ്യവസ്ഥയ്ക്കനുസൃതമായ സൗജന്യ ലീഗല്‍ എയ്ഡ് സെല്ലുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

പ്രവാസികളുടെ ജീവല്‍പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നല്‍കിയ ഉറപ്പിലും സ്വീകരിച്ച അനുകൂലമായ നടപടികളിലും വലിയ പ്രതീക്ഷയുണ്ടെന്നും, ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന നയപരമായ സര്‍ക്കാര്‍ ഉത്തരവുകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഒ.ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് കൂടിയായ കെ.ടി.എ. മുനീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026