l o a d i n g

ഗൾഫ്

നോര്‍ക്ക കെയര്‍ പ്രീമിയം വര്‍ധന പുനഃപരിശോധിക്കണം: കേളി പ്രവാസി അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2026


റിയാദ്: പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവരെ കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടരുതെന്നും, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പുനഃപരിശോധിച്ച് പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങാനാകുന്ന നിരക്ക് നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പ്രവാസി അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികളും ലോക കേരള സഭാംഗങ്ങളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.

നാടിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നല്‍കുന്ന പ്രവാസികളുടെ ജീവിതസുരക്ഷയും കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സദസ്സില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. വിദേശത്ത് അധ്വാനിച്ച് കുടുംബത്തിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമാകേണ്ട ഇന്‍ഷുറന്‍സ് പദ്ധതി, ഉയര്‍ന്ന പ്രീമിയം കാരണം അപ്രാപ്യമാകരുത്. പ്രവാസികളുടെ സാമ്പത്തിക ശേഷിയും കുടുംബങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച് എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പ്രീമിയം പുനര്‍നിശ്ചയിക്കണം. പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ചെത്തിയവര്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടു.

കേളി പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം ആമുഖ പ്രഭാഷണം നടത്തി. കേളി രക്ഷാധികാരി സമിതി അംഗവും എന്‍.ആര്‍.കെ (ചഞഗ) കണ്‍വീനറുമായ സുരേന്ദ്രന്‍ കൂട്ടായി സദസ്സ് ഉദ്ഘാടനം ചെയ്തു. കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് പ്രമേയം അവതരിപ്പിച്ചു.

ഒ.ഐ.സി.സി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ലോക കേരള സഭാംഗം ഇബ്രാഹിം സുബ്ഹാന്‍, ന്യൂ ഏജ് രക്ഷാധികാരി സെക്രട്ടറി മുഹമ്മദ് സാലി, കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, രക്ഷാധികാരി സമിതി അംഗം സീബാ കൂവോട്, കുടുംബവേദി ട്രഷറര്‍ സീന സെബിന്‍, കേളി സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ സതീഷ് വളവില്‍ എന്നിവര്‍ സംസാരിച്ചു. കേളി സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും ആക്ടിങ് ട്രഷറര്‍ സിംനേഷ് നന്ദിയും പറഞ്ഞു.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026