l o a d i n g

ഗൾഫ്

യുദ്ധം അവസാനത്തിലേക്കെന്ന് ട്രംപ്; കീഴടങ്ങണമെന്ന് ഇറാന്‍

Thumbnail
Publisher By     Staff Reporter
November 10, 2026


വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളില്‍ പുരോഗതിയുണ്ടെന്നും സൈനികാക്രമണങ്ങള്‍ പുനരാരംഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖത്തര്‍ പ്രധാനമന്ത്രിയും മധ്യസ്ഥനുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനുമായുള്ള സംഘര്‍ഷം സൈനികമായി ഫലത്തില്‍ അവസാനിച്ചുവെന്നും നിലവിലെ സ്ഥിതി നിലനിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായുള്ള ചര്‍ച്ചകള്‍ നന്നായി മുന്നോട്ടുപോകുകയാണെന്നും യുദ്ധം അധികം വൈകാതെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ അമേരിക്കയുമായി മാന്യമായ രീതിയില്‍ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ സാഹചര്യം മാറിയാല്‍ സൈനിക നടപടിക്ക് അമേരിക്ക സജ്ജമാണെന്നും മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ദീര്‍ഘകാല പരിഹാരം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ട്രംപിന്റെ അവകാശവാദത്തെ ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മുഹ്‌സിന്‍ റെസായി തള്ളി. സാങ്കല്‍പ്പിക ചര്‍ച്ചകളെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകള്‍ അമേരിക്ക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്ക ഇറാനോട് കീഴടങ്ങേണ്ട സമയമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ നിബന്ധനകളില്‍ അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കല്‍, സാമ്പത്തിക ഉപരോധങ്ങള്‍ നീക്കല്‍, യുദ്ധനാശത്തിന് നഷ്ടപരിഹാരം നല്‍കല്‍, മേഖലയുടെ വിവിധ ഭാഗങ്ങളിലെ ശത്രുത അവസാനിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആവശ്യങ്ങളോട് വാഷിങ്ടണ്‍ ഇതുവരെ പൂര്‍ണമായ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. നയതന്ത്ര ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി ഉണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഘര്‍ഷം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ആഗോള എണ്ണവിലയില്‍ വലിയ ഇടിവുണ്ടായി. ഇന്ധനവില വര്‍ധനയെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ആശങ്കകള്‍ കുറഞ്ഞതോടെ അമേരിക്കന്‍ ഓഹരിവിപണിയിലും മുന്നേറ്റമുണ്ടായി.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026